വനിതാ വികസന കോർപ്പറേഷനിൽ വിരമിക്കൽ പ്രായം ഉയർത്തി; മറ്റ് പ്രധാന തീരുമാനങ്ങൾ

main decisions of kerala govt

വനിതാ വികസന കോർപ്പറേഷനിൽ വിരമിക്കൽ പ്രായം ഉയർത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 58 വയസാണ് പുതിയ വിരമിക്കൽ പ്രായം.

മറ്റ് പ്രധാന തീരുമാനങ്ങൾ

സ്റ്റേജ് കാരേജ് വാഹനങ്ങൾക്കും കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്കും കൊവിഡ് കാലത്ത് ത്രൈമാസ നികുതി ഒഴിവാക്കി

കന്നുപൂട്ട് ,മരമടി നടത്താം. നിയമ ഭേദഗതിക്കുള്ള ഓർഡിനൻസിന് അംഗീകാരം നൽകി.

ദീർഘകാല കുടിശികയുള്ള മോട്ടോർ വാഹന നികുതി തവണകളായി അടക്കാം

അഭിഭാഷക ഗുമസ്ത പെൻഷൻ 600ൽ നിന്ന് 2000 രൂപയാക്കി

ഇതിന് പുറമെ 3051 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗത്തിൽ തരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ ഈ സർക്കാർ സൃഷ്ടിച്ച തസ്തിക 30000 കടന്നു. താത്കാലികക്കാർ കൂടിയാകുമ്പോൾ അരലക്ഷം കടന്നു. ആരോഗ്യ വകുപ്പിൽ 2027 തസ്തികകൾ സൃഷ്ടിച്ചു. ഫിഷറീസ് സർവകലാശാലയിൽ 30 അനധ്യാപക തസ്തിക സൃഷ്ടിച്ചു. കായിക താരങ്ങൾക്ക് 249 ഒഴിവിലേക്ക് നിയമനം നൽകാനും തീരുമാനമായി.

Story Highlights – pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top