Advertisement

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ, ഭഗവത് ഗീത, 25000 ഇന്ത്യക്കാരുടെ പേരുകൾ എന്നിവ ബഹിരാകാശത്തേക്ക്

February 17, 2021
Google News 2 minutes Read

ഭഗവത് ഗീതയുടെ കോപ്പി, പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, 25,000 പേരുടെ പേരുകളുമായി ഒരു കൃത്രിമ ഉപഗ്രഹം ഇന്ത്യ ബഹിരാകാശത്തേക്ക് എത്തിക്കുന്നു. ഈ മാസം അവസാനമാണ് എസ്.ഡി സാറ്റ് എന്ന ഉപഗ്രഹത്തെ ഇന്ത്യയുടെ പിഎസ്എൽവി റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കുക. ഐ എസ് ആർ ഒ സ്ഥാപകരിൽ ഒരാളായ പ്രൊഫ.സതീഷ് ദവാന്റെ പേരിലാണ് നാനോ സാറ്റലൈറ്റ് ഗണത്തിൽ പെടുന്ന കൃത്യമോപകരണം അറിയപ്പെടുക. മൂന്നു ശാസ്ത്രീയ പേലോഡുകൾ ഇതിലുണ്ടാകും. ഒന്ന് ബഹിരാകാശ റേഡിയേഷൻ സംബന്ധിച്ച പഠനത്തിനാണ്, രണ്ടാമത്തേത് മാഗ്നോ സ്പീയറിനെക്കുറിച്ച് പഠിക്കാൻ, മൂന്നാമത്തേത് ലോ പവർ വൈഡ് ഏരിയ നെറ്റ്‌വർക്ക് സംബന്ധിച്ച ഒരു പരീക്ഷണ മോഡലാണ്. സ്പേസ് കിഡ്സ് ഇന്ത്യയാണ് ഈ കൃത്രിമ ഉപഗ്രഹം നിർമിച്ചിരിക്കുന്നത്.

സാറ്റ്‌ലൈറ്റ് ബഹിരാകാശത്തേയ്ക്ക് അയയ്ക്കാൻ പേരുകൾ തേടിയപ്പോൾ വലിയ പ്രതികരണമാണ് ലഭിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ 25000 പേരുകൾ പൂർണ്ണമായി. ഇതിൽ 1000 എണ്ണം വിദേശരാജ്യത്ത് നിന്നാണ്. പേരുകൾ അയച്ചവർക്ക് ബോർഡിങ് പാസ് നൽകിയിട്ടുണ്ട്. ആത്മ നിർഭർ ഭാരത് പ്രകാരം പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച കൃത്രിമോപഗ്രഹമാണ് ഇത്.

Read Also : ലോകം കാത്തിരിക്കുന്ന നാസയുടെ ചൊവ്വ ദൗത്യം; മാർസ് 2020 പെഴ്സിവിറൻസ്

അതിനാൽ ടോപ്പ് പാനലിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും നൽകുന്നുണ്ട്. ദവാൻ സാറ്റ്‌ലൈറ്റ് എന്നാണ് എസ്.ഡി സാറ്റിന്റെ പൂർണ്ണ രൂപം. ദൗത്യത്തിലും ബഹിരാകാശ ശാസ്ത്രത്തിലും ജനങ്ങളുടെ താത്പര്യം വർധിപ്പിക്കുന്നതിനാണ് ഇങ്ങനെ ഒരു ദൗത്യം ചെയ്യാൻ തീരുമാനിച്ചതെന്ന് സ്പേസ് കിഡ്സ് ഇന്ത്യയുടെ സ്ഥാപകയും സിഇഒ യുമായ ഡോ. ശ്രീമതി കേസൺ പറഞ്ഞു.

ലോകമെമ്പാടുമുള്ള നിരവധി ദൗത്യങ്ങളിലൂടെ ബൈബിൾ പോലുള്ള മത ഗ്രന്ഥങ്ങൾ ബഹിരാകാശത്തേയ്ക്ക് അയയ്ച്ചിട്ടുണ്ട് . ഇതിനാലാണ് ഭഗവത് ഗീതയുടെ ഒരു പകർപ്പ് അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇലക്ട്രോണിക്സ് , സെർക്യൂട്ട് എന്നിവയടക്കം ഈ ഉപഗ്രഹം പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചതാണ്.

Story Highlights – Satish Dhawan satellite to carry Bhagavad Gita, PM Modi’s photo into space

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here