Advertisement

ലോകം കാത്തിരിക്കുന്ന നാസയുടെ ചൊവ്വ ദൗത്യം; മാർസ് 2020 പെഴ്സിവിറൻസ്

February 16, 2021
Google News 2 minutes Read

ഏറ്റവും വലിയ ചൊവ്വ ദൗത്യത്തെയാണ് ഫെബ്രുവരി 18 ന് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. മനുഷ്യ രാശിയുടെ ചരിത്രത്തിൽ തന്നെ നിർണ്ണായകമാകാൻ സാധ്യതയുള്ളതാണ് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസയുടെ ചൊവ്വ ദൗത്യം. മാർസ് 2020 പെഴ്സിവിറൻസ് എന്നാണ് ഈ പുതിയ റോവറിന് പേര്. ഫെബ്രുവരി 18 ന് ചൊവ്വയുടെ ഉപരിതലത്തിലേയ്ക്ക് ഇറങ്ങുകയാണ് നാസയുടെ വമ്പൻ ദൗത്യമായ പെഴ്സിവിറൻസ് റോവർ. ചൊവ്വയുടെ വടക്കൻ മേഖലയിലുള്ള ജസീറോ കേറ്ററിലാണ്‌ റോവർ പറന്നിറങ്ങി തൊടുന്നത്. നാസ ചൊവ്വയിലേക്ക് അയയ്ച്ച ഏറ്റവും വലിയതും ഭാരം കൂടിയതും ആധുനികവുമായ വാഹനം കൂടിയാണിത്.

ജീവന്റെ സാന്നിധ്യത്തെ കുറിച്ച് അറിയുന്നതിനൊപ്പം ചൊവ്വയിലെ ഗർത്തങ്ങൾ, പാറക്കെട്ടുകൾ, ഭൂമി ശാസ്ത്രപരവും കാലാവസ്ഥാപരവുമായ കാര്യങ്ങൾ അറിയുക എന്ന ലക്ഷ്യങ്ങൾ കൂടിയുണ്ട് ദൗത്യത്തിന് പിന്നിൽ. സൂക്ഷ്മ ജീവികളെക്കുറിച്ച് അറിയുന്നറിയുന്നതിനു പ്രഥമ പരിഗണന നൽകുന്നുണ്ട്. ചിത്രങ്ങൾ പകർത്താനും അതിനൊപ്പം വിവരങ്ങൾ ഭൂമിയിലേയ്ക്ക് അയയ്ച്ച് നൽകാൻ കഴിയും.

വിവരങ്ങൾ അതിവേഗം ശേഖരിക്കുന്നതിനും പങ്കുവയ്ക്കുന്നതിനുമായി ഏഴ് ശാസ്ത്രീയ ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് 23 ക്യാമറകളാണ് റോവറിൽ ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ലാൻഡറുകളുടെ പ്രത്യേകത അവ നിശ്ചലമാണെന്നാണ്. ഇറങ്ങുന്നയിടത്ത് ഒരേ ഇരിപ്പ് ഇരുന്നായിരിക്കും ഇവയുടെ നിരീക്ഷണ പരീക്ഷങ്ങൾ. ഈ ന്യുനത മറി കടക്കുന്നവയാണ് റോവറുകൾ. ഇത് ചൊവ്വയുടെ ഉപരിതലത്തിൽ ഓടി നടന്ന് വിവരങ്ങൾ ശേഖരിക്കും. ചൊവ്വയെ സംബന്ധിച്ച് നിരവധി കണ്ടെത്തലുകൾ നാസ മുൻപ് നടത്തിയിരുന്നു.

Read Also : ചൊവ്വയിലെ ജീവന്റെ സാധ്യതകൾ തേടി നാസയുടെ മാർസ് 2020 പെർസെവെറൻസ്

1997ൽ പുറപ്പെട്ട സോജർനർ ചൊവ്വയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ കൈമാറി. 2004ൽ ചൊവ്വയിലിറങ്ങിയ സ്‌പിരിറ്റ് ആൻഡ് ഓപ്പർച്യുണിറ്റി വെള്ളം ഒഴുകിയതിൻ്റെ തെളിവുകൾ കണ്ടെത്തി. സ്‌പിരിറ്റ് ആൻഡ് ഓപ്പർച്യുണിറ്റിയുടെ കണ്ടെത്തൽ നിർണ്ണായകമായതിന് പിന്നാലെ 2012 ൽ ക്യൂരിയോസിറ്റി ചൊവ്വയിലെത്തി. കോടിക്കണക്കിനു വർഷങ്ങൾക്ക് മുൻപ് ജീവൻ നില നിർത്താൻ കഴിയുന്ന തടാകമായിരുന്നു ചൊവ്വയെന്നും സൂഷ്മ ജീവികൾ ഉണ്ടായിരിക്കാമെന്നും കണ്ടെത്തി.

ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിൽ തുടങ്ങി ഉപരിതലം തൊടുന്നത് വരെയുള്ള ഘട്ടം റോവർ, ലാൻഡർ ദൗത്യങ്ങൾക്ക് വളരെ നിർണായകമാണ്. ഭീകരതയുടെ 7 മിനിറ്റുകൾ എന്നറിയപ്പെടുന്ന ഈ ദൗത്യം പേര് സൂചിപ്പിക്കുന്നത് പോലെ കഠിനമായിരിക്കും. മണിക്കൂറിൽ ഇരുപതിനായിരം കിലോമീറ്റർ വേഗതയിലായിരിക്കും പെഴ്സിവിറൻസ് ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുക. ചൊവ്വയുമായി ബന്ധപ്പെട്ട കൂടുതൽ കണ്ടുപിടുത്തങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഈ പദ്ധതി. ചൈനയുടെ റോവർ ദൗത്യമായ ടിയാൻവെൻ -1 ഉം ചൊവ്വയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. അത് മേയിൽ ചൊവ്വ തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശ ഗവേഷണത്തിൽ ചൈനയുടെ നിർണ്ണായക മുന്നേറ്റമാകും ടിയാൻവെൻ -1 ദൗത്യം.

Story Highlights – Nasa’s mars 2020 Perseverence rover

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here