ചൊവ്വയിലെ ജീവന്റെ സാധ്യതകൾ തേടി നാസയുടെ മാർസ് 2020 പെർസെവെറൻസ്

ചൊവ്വാഗ്രഹത്തിലെ ജീവന്റെ സാധ്യതകൾ തേടി നാസയുടെ മാർസ് 2020 പെർസെവെറൻസ് ദൗത്യം കുതിച്ചുയർന്നു. ഫ്‌ളോഡയിലെ കേപ് കനാവറലിൽ നിന്ന് അറ്റ്‌ലസ് റോക്കറ്റിൽ യാത്ര തുടങ്ങിയ ചരിത്ര ദൗത്യം അടുത്ത ഫെബ്രുവരിയോടെ ചൊവ്വയിലെത്തും.

അമേരിക്കൻ സമയം 7.50 ചെറുകാറിനോളം വലിപ്പമുള്ള പെർസെവെറൻസ് പേടകത്തെയും ഇൻജന്യൂറ്റി ഹെലികോപ്റ്ററിനെയും വഹിച്ച് അറ്റ്‌ലസ് റോക്കറ്റ് കുറിച്ചുയർന്നു. ഒരു നീണ്ട യാത്രക്കാണ് ഇവിടെ തുടക്കമാകുന്നത്. ലോകത്ത് ഇതുവരെ നടത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും അത്യാധുനിക ദൗത്യവുമായി അടുത്ത വർഷം ഫെബ്രുവരി 18 നാണ് മാർസ് 2020 ചൊവ്വാഗ്രഹത്തിലിറങ്ങും. ആറ് ചക്രങ്ങളാണ് പെർസെവെറൻസ് റോവറിനുള്ളത്. പാറകൾ നിറഞ്ഞ ചൊവ്വയുടെ പ്രതലത്തിൽ ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കുന്നതിന് വേണ്ടിയാണിത്.

23 ക്യാമറകളാണ് റോവറിനുള്ളത്. ചൊവ്വയിൽ വീശിയടിക്കുന്ന കാറ്റിനെക്കുറിച്ചുള്ള വിവരശേഖരണത്തിനായും സംവിധാനങ്ങളുണ്ട്. ലേസറുകൾ ഉപയോഗിച്ച് ചൊവ്വയുടെ പ്രതലത്തിലെ രാസ പരിശോധനയും റോവർ നടത്തും. ആദ്യമായി ഹെലികോപ്റ്റർ കൂടി ചൊവ്വാദൗത്യത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും മാർസ് 2020 ദൗത്യത്തിനുണ്ട്.

Story Highlights – NASA’s Mars 2020 Perseverance explores the possibility of life on Mars

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top