ഇന്ത്യക്കാരുടെ ഇന്റർനെറ്റ് സേർച്ചിങ് രീതികളിൽ മാറ്റം; റിപ്പോർട്ട് പുറത്തുവിട്ടു ഗൂഗിൾ

ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന്റെ ഒന്നാം വാർഷികത്തിൽ ലോക്ക്ഡൌണിന് ശേഷം ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപയോഗ രീതികളും സേർച്ചിങ് രീതികളും അടിമുടി മാറിയതായി റിപ്പോർട്ട്. ഗൂഗിൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്. ഇയർ ഇൻ സേർച്ച് 2020 എന്ന റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സേർച്ചുകൾ ഈ കാലയളവിൽ വൻ വളർച്ചയാണ് ഉണ്ടാക്കിയത്. പ്രാദേശിക വിവരണങ്ങൾ, പ്രാദേശിക ഭാഷയിൽ സേർച്ച് ചെയ്യുന്നവരുടെ എണ്ണവും വർദ്ധിച്ചു. ഗൂഗിൾ ട്രാൻസ്‌ലേറ്റിന്റെ സഹായത്തോടെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ചെറുനഗരങ്ങളിൽ വർധിച്ചു.
ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട തിരച്ചിൽ മെട്രോ നഗരങ്ങളെക്കാൾ 1.5 % കൂടുതലായിരുന്നു ചെറുകിട, ഇടത്തരം നഗരങ്ങളിലെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ 90 % ഉപയോക്താക്കളും ഇന്ത്യൻ ഭാഷകളിലെ യു ട്യൂബ് വിഡിയോകൾ കാണാനാണു താൽപര്യപ്പെടുന്നത് എന്ന് ഗൂഗിൾ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ ഭാഷകളിലേക്കു പരിഭാഷപ്പെടുത്താൻ 17 ബില്യൺ ( 1700 കോടി) തവണയാണു ഗൂഗിൾ ട്രാൻസ്‌ലേറ്റിന്റെ സഹായം ഉപയോഗിച്ചത്. ഗൂഗിൾ അസിസ്റ്റന്റ് സഹായം മൂന്നിൽ ഒന്നു പേരും പ്രാദേശിക ഭാഷയാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
why ( എന്തുകൊണ്ട്) എന്നതിൽ തുടങ്ങുന്ന ചോദ്യമാണ് സേർച്ചിൽ ഇന്ത്യക്കാർ കൂടുതൽ ചോദിച്ചത്. യു ട്യൂബിൽ വീഡിയോ കാണുന്നവർ ഇരട്ടിയായി എന്നും പ്രാദേശിക ഭാഷകളിലെ സാന്നിധ്യം വർധിച്ചെന്നുമാണ് ഗൂഗിൾ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാകുന്നത്.
Read Also : കുട്ടികളുടെ മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ ഗൂഗ്‌ൾ ആപ്ലിക്കേഷൻ
Story Highlights- Google’s Year In Search Report 2020 India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here