Advertisement

കുട്ടികളുടെ മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ ഗൂഗ്‌ൾ ആപ്ലിക്കേഷൻ

March 25, 2021
Google News 2 minutes Read

യു ട്യൂബിൽ സാഹസിക വിഡിയോകൾ കാണാൻ ഏറെ താത്‌പര്യമുള്ള കൂട്ടത്തിലാണ് യുവതലമുറ. മുതിർന്നവർ നടത്തുന്ന പരീക്ഷണങ്ങൾ കുട്ടികൾ അനുകരിക്കാൻ ശ്രമിക്കുന്നതോടെയാണ് അപകടങ്ങൾ ഉണ്ടാകുന്നത്. കുട്ടികളുടെ മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് സഹായകമാകുന്ന ആപ്ലിക്കേഷൻ ആണ് ഗൂഗ്ൾ ഫാമിലി ലിങ്ക്. ഗൂഗ്ൾ പ്ലേസ് സ്റ്റോറിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാണ്.

ദിവസം എത്ര സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്, എവിടെയാണ് ഉള്ളത് എന്നുള്ള വിവരങ്ങളും ഏതൊക്കെ മൊബൈൽ ആപ്ലിക്കേഷനിൽ പ്രവർത്തിപ്പിക്കാൻ സാധിക്കണം, ഓരോ ദിവസം എത്ര നേരം മാത്രം കാണാൻ സാധിക്കണം, രാത്രിയിൽ എത്ര സമയം കഴിയുമ്പോൾ മൊബൈൽ ഉപയോഗം തടയണം എന്നുള്ളത് ഉൾപ്പെടെ ലോകത്തിന്റെ ഏതു കോണിൽ ഇരുന്നും നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഇതിലൂടെ സാധിക്കും.

ഓൺലൈൻ പഠന സംവിധാനം വന്നതോടെ കുട്ടികൾ ഏതു സമയവും ഫോണുകളിൽ ചെലവഴിക്കുന്നു. എന്നാൽ ജോലി തിരക്കുകൾ കാരണം പലപ്പോഴും മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ സാധിക്കാറില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

Read Also : ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

നല്ല രീതിയിൽ അവരെ നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗ്‌ൾ ഈ ആപ്ലിക്കേഷൻ ആവിഷ്കരിച്ചിരിക്കുന്നത്.

Story Highlights- Google To Monitor Children’s Mobile Usage, Google Family Link

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here