വോട്ടർ അധികാർ യാത്രക്കിടെ നരേന്ദ്രമോദിയെ അക്ഷേപിച്ചു; ഒരാൾ അറസ്റ്റിൽ

വോട്ടർ അധികാർ യാത്രക്കിടയിൽ നരേന്ദ്രമോദിയെ അക്ഷേപിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. റഫീഖ് എന്ന രാജയാണ് അറസ്റ്റിലായത്. ദർബംഗയിലെ വച്ചായിരുന്നു മോശം പരാമർശം നടത്തിയത്. പ്രധാനമന്ത്രിയെ അസഭ്യം പറഞ്ഞയാളെയാണ് അറസ്റ്റ് ചെയ്‌തതെന്ന് ദർബംഗ പൊലീസ് അറിയിച്ചു
വോട്ടർ അധികാര യാത്രയ്ക്കിടെ കോൺഗ്രസ് പതാക ധരിച്ച ആൾ പ്രധാനമന്ത്രി മോദിക്കെതിരെ ഹിന്ദിയിൽ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ ഇന്നലെ പുറത്തുവന്നു. ഇതിനെത്തുടർന്ന് ബിജെപി കേസ് ഫയൽ ചെയ്യുകയും കോൺഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തെ രാജ്യത്തിന്റെ ജനാധിപത്യത്തിനുമേലുള്ള കടന്നുകയറ്റം എന്ന് വിശേഷിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി ഏറ്റവും താഴ്ന്ന നിലയിലെത്തി എന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ നയിക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് ആരംഭിച്ചു. വെസ്റ്റ് ചമ്പാരനിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ഡി രാജ, ആനി രാജ യാത്രയിൽ പങ്കെടുക്കും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സച്ചിൻ പൈലറ്റ് എന്നിവർ യാത്രയിൽ പങ്കെടുക്കും.
Story Highlights : man abuses modi during voter adhikar rally arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here