ചൊവ്വയിൽ മഴവിൽ; പേഴ്സിവിയറൻസ് പുറത്തുവിട്ട ചിത്രത്തിൽ സംശയമുയർത്തി സോഷ്യൽ മീഡിയ

നാസയുടെ ഏറ്റവും പുതിയ ചൊവ്വ പര്യവേഷണ വാഹനമായ പേഴ്സിവിയറൻസ് പുറത്തുവിട്ട ചിത്രത്തിനു പിന്നാലെ സോഷ്യൽ മീഡിയ സംശയമുയർത്തിരിക്കുന്നു. ചൊവ്വയുടെ ഉപരിതലത്തിൽ നിന്നുള്ള ചിത്രത്തിലെ മഴവില്ല് നിറമാണ് സംശയത്തിന് ഇടയാക്കിയത്.

ചർച്ച സജീവമായതോടെ പേഴ്സിവിയറൻസ് തന്നെ ഉത്തരവുമായെത്തി. ചൊവ്വയിൽ നിന്ന് കാണുന്ന മഞ്ഞനിറത്തിലുള്ള ആകാശത്തിൽ തെളിഞ്ഞു കാണുന്നത് മഴവില്ലല്ലെന്നും അത് ചിത്രം പകർത്തിയ ലെൻസിന്റെ ഗ്ലെയർ ആണെന്നുമാണ് പേഴ്സിവിയറൻസ് നൽകിയ വിശദീകരണം. ചൊവ്വയിൽ നിന്ന് എന്തുകൊണ്ട് മഴവില്ല് കാണാൻ പറ്റില്ല എന്നതിനും പേഴ്സിവിയറൻസ് ഉത്തരം നൽകിയിട്ടുണ്ട്.

”ചൊവ്വയിൽ നിന്ന് മഴവില്ല് കാണാൻ സാധ്യമല്ല. ജലത്തുള്ളികൾ തട്ടി പ്രകാശം പ്രതിഫലിക്കുമ്പോഴാണ് മഴവില്ല് എന്ന പ്രകാശ പ്രതിഫലനമുണ്ടാകുന്നത്. ഈ പ്രതിഭാസം സംഭവിക്കാൻ മാത്രം ജലം ചൊവ്വയിലില്ല.”- പേഴ്സിവിയറൻസ് ട്വീറ്റ് ചെയ്തു.

Story Highlights: Rainbow on Mars, Nasa explains photo clicked by Perseverance rover

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top