താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; സര്‍ക്കാര്‍ നടപടിയില്‍ അനവധാനതയില്ലെന്ന് മുഖ്യമന്ത്രി

cm pinarayi vijayan

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ അനവധാനതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിരപ്പെടുത്തിയത് പിഎസ്സിക്ക് നിയമനം വിടാത്തവയാണ്. ബോധപൂര്‍വം കരിവാരിത്തേക്കാന്‍ ശ്രമം നടക്കുന്നുവെന്നും അതിന് അവസരം ഉണ്ടാക്കേണ്ടെന്ന് തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി.

താത്കാലിക ജീവനക്കാരെ കൈയൊഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്തും. താത്കാലിക ജീവനക്കാരെ അര്‍ഹതയുള്ളവരായി കാണുന്നുവെന്നും മുഖ്യമന്ത്രി. സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഒന്നും ചെയ്യാനില്ല. റാങ്ക് ലിസ്റ്റ് റദ്ദായി. 2021 ഡിസംബര്‍ 31 വരെയുള്ള ഒഴിവ് കണക്കാക്കിയാണ് നിയമനം നടത്തിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Read Also : ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ മുഖ്യമന്ത്രി കള്ളകണക്ക് കൊണ്ട് നേരിടുന്നു: രമേശ് ചെന്നിത്തല

അതേസമയം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് തീരുമാനം ഉണ്ടായത്. സര്‍ക്കാര്‍ നിലപാട് ശരിയായിരുന്നുവെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

കരാര്‍ ജീവനക്കാരെയും താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുന്നത്. മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിരവധി വകുപ്പുകളാണ് സ്ഥിരപ്പെടുത്തല്‍ ശുപാര്‍ശകളുമായി മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം തേടി എത്തിയത്. എന്നാല്‍ ഏറെ വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ ഇനി സ്ഥിരപ്പെടുത്തല്‍ വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചത്.

Story Highlights – pinarayi vijayan, psc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top