അടിമാലിയില്‍ ആന കൊമ്പുമായി മൂന്നു പേര് വനപാലകരുടെ പിടിയില്‍

ഇടുക്കി അടിമാലിയില്‍ ആന കൊമ്പുമായി മൂന്നു പേര് വനപാലകരുടെ പിടിയില്‍. ഇവരുടെ പക്കല്‍ നിന്നും 22 കിലോ തൂക്കം വരുന്ന രണ്ട് ആന കൊമ്പുകള്‍ പിടികൂടി. പിടിച്ചെടുത്ത ആനക്കൊമ്പിനു വിപണിയില്‍ 30 ലക്ഷം രൂപയോളം വില വരും.
അടിമാലി ഇരുമ്പുപാലം സ്വദേശികളായ സുനില്‍, സനോജ്, ബിജു എന്നിവരാണ് ആന കൊമ്പുമായി വനപാലകരുടെ പിടിയിലായത്. വാളറ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന തൊട്ടിയാര്‍ ഡാം സൈറ്റിന് സമീപം വച്ച് ആനകൊമ്പ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പിടിയിലാകുകയായിരുന്നു. ഇടുക്കി ഫ്ളെെയിംഗ് സ്ക്വാഡിന്റെയും അടിമാലി, നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആനക്കൊമ്പ് വില്ക്കാന് ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ് നടന്നത്.ആദിവാസികളില്‍ നിന്ന് ആനക്കൊമ്പുകള്‍ ലഭിച്ചുവെന്നാണ് പ്രതികളുടെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വനപാലക സംഘം നല്കുന്ന സൂചന.ഇവര്‍ക്കായി അന്വേഷണം നടത്തി വരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Story Highlights – elephant tusk, idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here