പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റ്; തുടരന്വേഷണത്തിന് ഉത്തര്‍ പ്രദേശ് പൊലീസ് കേരളത്തിലേക്ക്

ഉത്തര്‍പ്രദേശ് പൊലീസ് കേരളത്തിലേക്ക്. രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിലെ തുടര്‍അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കേരളത്തില്‍ വച്ച് ഗൂഢാലോചന നടത്തിയതായി അറസ്റ്റിലായവര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുന്നത്.
അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എതിരെ യുഎപിഎ കൂടി ഉത്തര്‍പ്രദേശ് പൊലീസ് ചുമത്തി. സംഘപരിവാര്‍ നേതാക്കളെ വധിക്കാനും സംസ്ഥാനത്ത് സ്ഫോടനം നടത്താനും ശ്രമിച്ച സംഘത്തിന്റെ ഭാഗമാണ് ഇവരെന്ന് ഉത്തര്‍ പ്രദേശ് പൊലീസ് വ്യക്തമാക്കി.
Read Also : കത്വ ഫണ്ട് തട്ടിപ്പ്; പി.കെ. ഫിറോസിനെതിരെ പൊലീസ് കേസെടുത്തു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസിന്റെ ഭാഗമായ മറ്റുള്ളവര്‍ക്ക് ഒപ്പം ഇതിനായി ഇവര്‍ ഗൂഢാലോചന നടത്തി. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ഗൂഢാലോചനയില്‍ നിരവധി പേര് പങ്കാളികളായിരുന്നെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ നിഗമനം.
ഇതിന്റെ തുടര്‍ച്ചയായാണ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നത്. സംസ്ഥാനത്ത് സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആളുകളെ ചോദ്യം ചെയ്യുക അടക്കമാണ് ഉത്തര്‍ പ്രദേശ് പൊലീസിന്റെ ദൗത്യം. അഞ്ചംഗ അംഗ സംഘമാണ് കേരളത്തില്‍ എത്തുക.
അതേസമയം സംഭവവുമായി സംഘടനയ്ക്ക് ബന്ധമില്ലെന്ന് ഇന്നലെ പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസ് തിരക്കഥയാണ് ഉത്തര്‍ പ്രദേശ് പൊലീസിന്റെത് എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിശദീകരണം.
Story Highlights – popular front, uthar pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here