അജ്ഞാത ഇടം ; ഭൂമിക്കടിയിലെ വിസ്മയ നഗരം ”കൂബർ പെഡി”

സൗത്ത് ഓസ്‌ട്രേലിയയിലെ ഏറ്റവും വിജനമായ ഇടമാണ് വടക്കൻ തീരത്തുള്ള കൂബർ പെഡി. പുറമെ നിന്ന് നോക്കിയാൽ വിജനമായ സമതല പ്രദേശം. വൃക്ഷങ്ങൾ ഒന്നും കാണാനില്ല. ഒന്നോ രണ്ടോ വീടുകളും റെസ്‌റ്റോറന്റും ആശുപത്രികളും മാത്രം കാണാം. ഈ നാട്ടിലെ മറ്റുള്ള ജനങ്ങളൊക്കെ എവിടെ ആയിരിക്കും താമസിക്കുന്നത് ? ഈ നാട്ടിലെ 80 % ആൾക്കാരും മണ്ണിനടിയിലെ തുരങ്കങ്ങളിലാണ് താമസിക്കുന്നത്. എന്തിനാണ് ഇതെന്ന് അറിയണ്ടേ? അഡ്‌ലൈഡിൽ നിന്നും 850 കി.മി മീറ്ററിന് അകലെ സ്റ്റുആർറ്റ് ഹൈവേയിലാണ് വിജനമായ കൂബർ പെഡി പട്ടണം. ഈ പട്ടണത്തിലെ ഭൂരിഭാഗം ജനങ്ങളും വിശാലമായ ഗുഹകളിലും തുരങ്കങ്ങളിലുമാണ് ജീവിക്കുന്നത്. വീടുകൾ ഹോട്ടലുകൾ റസ്റ്റോറന്റുകൾ ബാറുകൾ പള്ളികൾ തുടങ്ങി നിത്യജീവിതത്തിലെ എല്ലാ ആവശ്യങ്ങളും മണ്ണിനടിയിൽ ലഭ്യമാണ്.

രത്‌നങ്ങളുടെ അമൂല്യ ശേഖരമാണ് ഈ പ്രദേശത്ത് കാണാനാവുക. 1915 ൽ ഒരു 14 വയസുകാരൻ ഈ പ്രദേശത്തു നിന്നും ഒപ്പൽ ശേഖരം കണ്ടത്തിയതിനു ശേഷമാണു ഖനനത്തിനായി ഇവിടെ എത്തിയ ആളുകൾ വർഷങ്ങൾക്കുള്ളിൽ നിലത്തിനു താഴെ ജീവിതം ആരംഭിച്ചത്. അതികഠിനമായ ചൂടുള്ള പ്രദേശമാണ് ഇവിടം. ഈ പ്രദേശത്ത് താപനില ഉയർന്ന സമയങ്ങളിൽ 40 ഡിഗ്രീ സെൽഷ്യസിന് മുകളിൽ എത്തുന്നു. ആ സമയത്ത് മണ്ണിനു മുകളിൽ ജീവിക്കാൻ വളരെ പ്രയാസമാണ്. അന്തരീക്ഷത്തിലെ ഈർപ്പം 20 % ആയി കുറയുകയും ചെയ്യും. ആകാശത്തു മേഘങ്ങളുടെ മറ പോലുമില്ലാതെ കത്തുന്ന പകൽ താപനിലയിൽ നിന്ന് രക്ഷപെടാൻ ആദ്യകാലങ്ങളിൽ ഇവിടെ എത്തപ്പെട്ട ആളുകൾ മണ്ണിനടിയിൽ ജീവിക്കാൻ തുടങ്ങി.

ആദ്യകാലത്തെ കൂബർ പെഡി വീടുകളൊക്കെ ഒപ്പൽ ശേഖരണങ്ങൾ ഖനനം ചെയ്യാൻ കുഴിച്ച കുഴികളിലാണ് നിർമ്മിച്ചത്. ഇന്ന് ഇവിടുത്തെ ആധുനിക സൗകര്യങ്ങളുള്ള വീടുകളിൽ ലിവിങ് റൂം,അടുക്കള , പാർക്ക് ,നിലവറ പോലുള്ള എല്ലാ സൗകര്യങ്ങളും മണ്ണിനടിയിലുണ്ട്. മുകളിലേയ്ക്ക് തുറക്കുന്ന തരത്തിലാണ് ഇവയുടെ പ്രവേശന കവാടം. എല്ലാ മുറികളിലും വായു സഞ്ചാരമുണ്ട്. ഇവിടെ താപനില നിയന്ത്രിക്കാനും സാധിക്കുന്നു. വർഷത്തിൽ വെറും 175 മില്ലി മീറ്റർ മാത്രമാണ് ഇവിടെ ലഭിക്കുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും ഗുണനിലവാരമുള്ള വൈറ്റ് ഒപ്പൽ ഭൂരിഭാഗവും ഉല്പാദിപ്പിക്കുന്ന പ്രദേശമാണ് കൂബർ പെഡി. 70 ഒപ്പൽ ഫീൽഡുകളുള്ള ഈ പട്ടണം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒപ്പൽ ഖനന മേഖലയാണ്. ലോകത്തിന്റെ ഒപ്പൽ ക്യാപിറ്റൽ എന്ന് അറിയപ്പെടുന്ന കൂബർ പെഡി ഓസ്‌ട്രേലിയയിലുള്ള പലർക്കും ഇന്നും അത്ഭുതവും അജ്ഞാതമാണ് ഇവിടം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top