പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം

പാലക്കാട് നഗരത്തില്‍ വന്‍ തീപിടുത്തം. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഓപ്പണ്‍ ഗ്രില്‍ എന്ന റെസ്റ്റോറന്റ് പൂര്‍ണമായും അഗ്നിക്കിരയായി. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചിരുന്നവര്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ ആളപായമില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Story Highlights – fire at hotel in Palakkad city

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top