സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ശക്തമാക്കാന്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ശക്തമാക്കാന്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.22 മുതല്‍ അനിശ്ചിത കാല നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് വ്യക്തമാക്കി.റാങ്ക് പട്ടികയിലെ 20 ശതമാനം പേര്‍ക്ക് ജോലി ലഭിച്ചാല്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നുംമന്ത്രിമാരുമായുളള ചര്‍ച്ചയുടെ കാര്യത്തില്‍ ഇതുവരെ ഉറപ്പ് ലഭിച്ചിട്ടില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ട്വന്റിഫോറിനോട് പറഞ്ഞു.
മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് മാത്രമല്ല മന്ത്രി തലത്തിലോ സര്‍ക്കാര്‍ തലത്തിലോ ചര്‍ച്ചയ്ക്ക് വഴി തുറക്കുന്നില്ലെന്നതും സമരം ശക്തമാക്കാന്‍ കാരണമായി. മന്ത്രി ഇ. പി. ജയരാജന്‍ ചര്‍ച്ചക്ക് തയാറാണെന്ന് പ്രതികരിച്ചിരുന്നെങ്കിലും മന്ത്രി വൃത്തങ്ങളെ ബന്ധപ്പെട്ടിട്ടും മറുപടി ഇല്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
മന്ത്രിതലത്തില്‍ ഒരാള്‍ പോലും ചര്‍ച്ചയ്ക്ക് തയാറായിട്ടില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിമാരെ അങ്ങോട്ട് സമീപിക്കാന്‍ മടിയില്ലെന്നും ലയ രാജേഷ് പറഞ്ഞു.
Story Highlights – PSC candidates strike in front of the Secretariat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here