Advertisement

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൊച്ചിയില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ച് സ്വപ്‌ന പാട്രോണിസ്

February 19, 2021
1 minute Read
swapna patronis

കൊച്ചി സീറ്റിനായി കോണ്‍ഗ്രസില്‍ പിടിവലി. മത്സരിക്കാന്‍ താത്പര്യം അറിയിച്ച് എഐസിസി വിചാര്‍ വിഭാഗം അംഗം സ്വപ്‌ന പാട്രോണിസ് രംഗത്തെത്തി. കൊച്ചി മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാര്‍. മണ്ഡലത്തിലും പാര്‍ട്ടിയുടെ താഴെ തട്ടിലും സജീവമല്ലെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സ്വപ്ന.

ഇടതു മുന്നണിയുടെ സിറ്റിംഗ് സീറ്റുകളാണ് കൊച്ചിയും വൈപ്പിനും. എറണാകുളത്തെ വനിത പ്രാതിനിധ്യത്തെ കുറിച്ച് കെ വി തോമസ് അടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചിരുന്നു. കൊച്ചി രൂപത മുന്നോട്ട് വച്ച പേരുകളില്‍ സ്വപ്‌നയുമുണ്ട്. ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്ന് സ്വപ്‌ന അവകാശപ്പെട്ടു. താന്‍ കൊച്ചിയില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയാണെന്നും ഡിസിസി ജനറല്‍ സെക്രട്ടറിയാണെന്നത് ഗുണകരമാണെന്നും സ്വപ്ന പാട്രോണിസ്.

Story Highlights – assembly elections 2021, kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top