ടൂള്‍ കിറ്റ് കേസ്; ദിഷ രവിയുടെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

ടൂള്‍ കിറ്റ് കേസില്‍ ദിഷ രവി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഡല്‍ഹി പൊലീസ് നല്‍കിയെന്നാണ് ദിഷ രവിയുടെ ആരോപണം.
Read Also : ഗ്രേറ്റ ടൂൾകിറ്റ് പ്രചരണ കേസ്; ദിഷാ രവിയെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു
ഇന്നലെ ഡല്‍ഹി പൊലീസിനും മൂന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്കും കോടതി ഹര്‍ജിയില്‍ മറുപടി അറിയിക്കാന്‍ നോട്ടിസ് നല്‍കിയിരുന്നു. സ്വകാര്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കതതിന്റെ ഭാഗമാണ് ഹര്‍ജി എന്നും ആണ് ഡല്‍ഹി പൊലീസിന്റെ നിലപാട്.
ഇക്കാര്യം വ്യക്തമാക്കി ഡല്‍ഹി പൊലീസ് സത്യവാങ്മൂലം സമര്‍പ്പിച്ചു. കസ്റ്റഡി കാലാവധി അവസാനിച്ച ദിഷ രവിയെ പൊലീസ് ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. ദിഷ സമര്‍പ്പിച്ച ജാമ്യഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.
Story Highlights – tool kit case, greta thunberg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here