Advertisement

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും വെല്ലുവിളികളും; അധ്യാപകർക്കായി ലോജിക് ഒരുക്കുന്നു സൗജന്യ വെബ്ബിനാർ

February 19, 2021
3 minutes Read

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സാങ്കേതിക വിദ്യയെ അടുത്തറിയാൻ ലോജിക് സ്കൂൾ ഓഫ് മാനേജ്‌മെന്റ് ഫ്‌ളവേഴ്‌സ് ടി വി യുടെയും ട്വന്റി ഫോറിന്റെയും പിന്തുണയോടെ നിർമിത ബുദ്ധിയുടെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ അധ്യാപകർക്കായി സൗജന്യ വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ദുരന്ത നിവാരണ വിഭാഗം ഓപ്പറേഷൻ മാനേജർ ഡോ.മുരളി തുമ്മാരുകുടിയാണ് അധ്യാപർക്കായുള്ള ഈ അധ്യായന വർഷത്തെ ഏറ്റവും വലിയ വെബ്ബിനാറിനു നേതൃത്വം കൊടുക്കുന്നത്.

ശക്തമായ ചലനങ്ങളാകും സമീപഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കുക. വിദ്യാഭ്യാസം, ആരോഗ്യം, സംരക്ഷണം എന്ന് വേണ്ട എല്ലാ മേഖലകളിലും ഇന്ന് നാം ചിന്തിക്കുന്നതിലും വിപുലമായ തോതിലായിരിക്കും ഇതിന്റെ സ്വാധീനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അറിയേണ്ട കാര്യങ്ങളും നിർമിത ബുദ്ധിയുടെ സാധ്യതകളും വെബ്ബിനാറിൽ ചർച്ചയാകും. ഫെബ്രുവരി 20 ന് വൈകിട്ട് 6 മുതൽ 7 വരെ സൂം മീറ്റിലൂടെയാകും വെബ്ബിനാർ നടക്കുക. https://zoom.us/meeting/register/tJYkf–uqTgoH9Np0rtG1y1V1fdv3reOymHh ചർച്ചയിൽ പങ്കെടുക്കാൻ ഈ ലിങ്ക് ഉയോഗപ്പെടുത്താവുന്നതാണ്. സൗജന്യമായി രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും 7510945000, 9567799581 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Story Highlights – Webinar Artificial Intelligence & changes in Career opportunities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top