തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു; സദാചാര ഗുണ്ടായിസത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് പരാതി

തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. നെയ്യാറ്റിൻകര സ്വദേശി അക്ഷര (38) ആണ് മരിച്ചത്. കൈഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സദാചാര ഗുണ്ടായിസത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി.
ഇന്നലെ രാത്രി എട്ട് മണിയോടെ അക്ഷരയുടെ ഭർത്താവിനെ കാണാൻ സുഹൃത്ത് എത്തിയിരുന്നു. നാട്ടുകാരിൽ ചിലർ ഇയാളെ തടഞ്ഞു നിർത്തി മർദിക്കാൻ ശ്രമിച്ചു. യുവാവും അക്ഷരയും തമ്മിൽ അവിഹിതമുണ്ടെന്ന് ആരോപിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതിൽ മനംനൊന്താണ് അക്ഷര ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ അക്ഷരയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു.
അക്ഷരയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights – Neyyattinkara, Suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here