പാലായില്‍ ജോസ് കെ മാണിയുടെ പദയാത്രയ്ക്ക് ഇന്ന് തുടക്കം

jose k mani

ജോസ് കെ മാണിയുടെ പാലാ മണ്ഡലത്തിലെ പദയാത്രയ്ക്ക് ഇന്ന് തുടക്കമാകും. വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി മാണി സി കാപ്പന്‍ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിരോധിക്കാന്‍ കേരള കോണ്‍ഗ്രസ് എം രംഗത്തിറങ്ങുന്നത്. എല്ലാ പഞ്ചായത്തുകളിലും കേന്ദ്രങ്ങള്‍ ഒരുക്കിയാണ് പദയാത്ര.

മാണി സി കാപ്പന്‍ യുഡിഎഫിന്റെ ഭാഗമായ പാലായിലെ പരിപാടിയില്‍ വന്‍ ജനാവലി അണിനിരന്നത് കേരള കോണ്‍ഗ്രസ് എമ്മിനെ അങ്കലാപ്പിലാക്കിയിരുന്നു. വികസനം മുടക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ക്ക് ജോസ് കെ മാണി പ്രതികരണം നല്‍കാതെ ഒഴിഞ്ഞു മാറുകയും ചെയ്തു. കാപ്പനെ നിസ്സാരക്കാരനായി കണ്ട് അവഗണിച്ചാല്‍ അപകടമാകും എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ജോസ് കെ മാണിയുടെ അടിയന്തര പദയാത്ര.

Read Also : ആർക്കും വേണ്ടാതെ കിടന്ന പാലായിൽ വികസനത്തിന് സഹായിച്ച മുഖ്യമന്ത്രിക്ക് നന്ദി: മാണി. സി. കാപ്പൻ

ഈ മാസം 27 വരെയാണ് യാത്ര. എല്ലാ പഞ്ചായത്തുകളിലും സ്വീകരണം ഒരുക്കിയാണ് പരിപാടി. ജോസിന്റെ ജാഥ പ്രഖ്യാപിക്കും മുമ്പേ മാണി സി കാപ്പന്‍ വികസന മുന്നേറ്റ ജാഥ തീരുമാനിച്ചിരുന്നു. അടുത്ത മാസം ആദ്യ വാരത്തിലാണ് കാപ്പന്റെ പദയാത്ര. കാപ്പന്റെ മുന്നണി മാറ്റവും, കേരള കോണ്‍ഗ്രസ് നിലപാടും സംബന്ധിച്ച രാഷ്ട്രീയ വിശദീകരണമാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. യുഡിഎഫ് പ്രചാരണം ഊര്‍ജിതമാകുന്നതിനിടെ പിന്നിലാവാതിരിക്കാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നീക്കം.

Story Highlights – palai, jose k mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top