കൂടുതൽ വാക്‌സിൻ അനുവദിക്കണം; കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ച് മന്ത്രി കെ. കെ ശൈലജ

സംസ്ഥാനത്ത് കൂടുതൽ വാക്‌സിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന് കത്തയച്ച് മന്ത്രി കെ. കെ ശൈലജ. അവസരം നഷ്ടപ്പെട്ട ആരോഗ്യപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാൻ വീണ്ടും അവസരം നൽകണമെന്നും മന്ത്രി കത്തില്ഡ ആവശ്യപ്പെട്ടു.

അനുവദിച്ച സമയത്തിനുള്ളിൽ സംസ്ഥാനത്തെ ഭൂരിഭാഗം ആരോഗ്യ പ്രവർത്തകരും രജിസ്റ്റർ ചെയ്തെങ്കിലും കുറച്ച് ആരോഗ്യ പ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയം നഷ്ടമായിരുന്നു. അവർക്ക് വീണ്ടും രജിസ്റ്റർ ചെയ്യാൻ അവസരം നൽകണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. മൂന്നാമത്തെ മുൻഗണനാ ഗ്രൂപ്പായ 50 വയസിന് മുകളിൽ പ്രായമുള്ളവരുടെ രജിസ്ട്രേഷനും വാക്സിനേഷനും സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം എത്രയും വേഗം മാർഗനിർദേശം നൽകണം. ഇവർക്ക് ആവശ്യമായ വാക്സിൻ അധികമായി നൽകണമെന്നും മന്ത്രി കത്തിൽ പറഞ്ഞു.

കേരളത്തിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് കൊവിഡ് വന്നുപോയതായി ഐസിഎംആർ സിറോ സർവയലൻസ് പഠനത്തിൽ കണ്ടെത്തിയത്. മികച്ച രീതിയിൽ ഏകോപിപ്പിച്ച പ്രതിരോധ പ്രവർത്തനങ്ങളും ഇടപെടലുകളും മൂലമാണ് രാജ്യത്തെ മികച്ച പ്രതിരോധം തീർക്കാൻ കേരളത്തിനായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Story Highlights – K K Shylaja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top