Advertisement

വിവാഹ സമ്മാനമായി പെട്രോളും ഗ്യാസ് സിലിണ്ടറും നൽകി സുഹൃത്തുക്കൾ; വിഡിയോ വൈറൽ

February 20, 2021
3 minutes Read

വിവാഹ സമ്മാനമായി പെട്രോളും ഗ്യാസ് സിലിണ്ടറും നൽകി സുഹൃത്തുക്കൾ. തമിഴ്‌നാട്ടിലെ ദമ്പതികൾക്കാണ് വിവാഹ ദിവസം വ്യത്യസ്തമായ സമ്മാനങ്ങൾ ലഭിച്ചത്. പെട്രോളിന്റെ വില തുടച്ചയായി ഉയരുന്ന സാഹചര്യത്തിലാണ് വിലയേറിയ സമ്മാനവുമായി സുഹൃത്തുക്കൾ വിവാഹ വേദിയിൽ എത്തിയത്. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഒരു കന്നാസ് പെട്രോൾ, ഒരു ഗ്യാസ് സിലിണ്ടർ എന്നിവയ്ക്ക് പുറമേ സവാളയും സുഹൃത്തുക്കൾ സമ്മാനമായി കരുതി. സമ്മാനം നൽകിയ ശേഷം സുഹൃത്തുക്കൾ ഫോട്ടോ എടുക്കാൻ നിൽക്കുന്നതും വധു ചിരിയടക്കാൻ പാടുപെടുന്നതുമാണ് വിഡിയോയിലുള്ളത്.

Story Highlights – Viral video, wedding gift

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top