Advertisement

കൊവിഡ്; കാക്കൂര്‍ കാര്‍ഷിക മേള ആചാരങ്ങള്‍ മാത്രമായി ചുരുങ്ങി

February 21, 2021
Google News 1 minute Read
kakkur agriculture fest

ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ എറണാകുളം ജില്ലയിലെ തിരുമാറാടി പഞ്ചായത്തിലെ കാക്കൂരില്‍ നടന്നു വന്നിരുന്ന കാളവയല്‍ ഉത്സവം. കൊവിഡ് കാലം നിറം കെടുത്തിയ കാക്കൂര്‍ കാര്‍ഷിക മേള ആചാരങ്ങള്‍ മാത്രമായി ചുരുങ്ങി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മേള സംഘടിപ്പിച്ചത്.

കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച മേളയാണ് ഈ വര്‍ഷം ആചാരങ്ങളില്‍ മാത്രമായി ചുരുങ്ങിയത്. ആമ്പിശ്ശേരി – എടപ്ര ക്ഷേത്ര ഉത്സവങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന 130 വര്‍ഷം പഴക്കമുള്ള കാര്‍ഷിക മേളയാണ് കാളവയല്‍. കുംഭ മാസത്തിലെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി നാളുകളിലാണ് മേള നടത്തുക. മേളയിലെ പ്രധാന ആകര്‍ഷണമായിരുന്ന മരമടിയും കാളയോട്ടവും കോടതി ഉത്തരവോടെ നിരോധിച്ചതും മേളയുടെ പകിട്ട് കുറച്ചു.

Read Also : കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു

ജോഡിക്കാള മത്സരവും കന്ന് കിടാരി മത്സരവും പതിവ് പോലെ നടന്നു. എല്ലാ വര്‍ഷവും നടത്തി വരാറുള്ള മഡ് റൈസിംഗും ഇക്കുറി ഇല്ലായിരുന്നു. കൊവിഡ് കാലത്ത് നിയന്ത്രണങ്ങളോടെ ആണെങ്കിലും മേള നടത്താനായതിന്റെ സംതൃപ്തിയിലാണ് കര്‍ഷകര്‍.

Story Highlights – covid, agriculture fest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here