Advertisement

പഞ്ചാബിൽ കർഷകരുടെയും തൊഴിലാളികളുടെയും ശക്തിപ്രകടനം; അണിചേർന്നത് പതിനായിരങ്ങൾ

February 21, 2021
Google News 1 minute Read
farmers workers rally Punjab

പഞ്ചാബിലെ ബർണാലയിൽ കർഷകരുടെയും തൊഴിലാളികളുടെയും ശക്തിപ്രകടനം. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ പതിനായിരങ്ങൾ അണിചേർന്നു. ഇതിനിടെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉത്തർപ്രദേശിലെ കർഷകരുമായി കൂടിക്കാഴ്ച നടത്തി. കാർഷിക വിളകൾ നശിപ്പിക്കുന്നതിൽ നിന്ന് കർഷകർ പിന്മാറണമെന്നും, തന്റെ ആഹ്വാനം ആ മട്ടിൽ എടുക്കരുതെന്നും കർഷക നേതാവ് രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു.

ഭാരതീയ കിസാൻ യൂണിയന്റെയും പഞ്ചാബ് ഖേത് മസ്ദൂർ യൂണിയന്റെയും ആഭിമുഖ്യത്തിലാണ് ബർണാലയിൽ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. കർഷകർക്കൊപ്പം തൊഴിലാളികളും പ്രക്ഷോഭത്തിന്റെ ഭാഗമായി. സ്ത്രീകളുടെ വൻസാന്നിധ്യം ശ്രദ്ധേയമായി. ഇതിനിടെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉത്തർപ്രദേശിലെ കർഷകരുമായി കൂടിക്കാഴ്ച നടത്തി. ആം ആദ്മി പാർട്ടി നേതാക്കളും യോഗത്തിനെത്തിയിരുന്നു. ഡൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം എൺപത്തിയെട്ടാം ദിവസത്തിലൂടെ കടന്നുപോകുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിച്ച ശേഷം മാത്രമേ വീട്ടിലേക്ക് മടങ്ങുകയുള്ളുവെന്ന് കർഷകർ പറഞ്ഞു.

കാർഷിക വിളകൾ നശിപ്പിക്കുന്നതിൽ നിന്ന് കർഷകർ പിന്മാറണമെന്നും, തന്റെ ആഹ്വാനം ആ മട്ടിൽ എടുക്കരുതെന്നും കർഷക നേതാവ് രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ ബിജ്നോറിൽ കർഷകൻ വിള നശിപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹം ഇക്കാര്യം അഭ്യർത്ഥിച്ചത്.

Story Highlights – farmers and workers rally in Punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here