Advertisement

ഇംഗ്ലീഷ് പഠനം ഈസിയാക്കാം വാട്സാപ്പിലൂടെ; അവസരമൊരുക്കി KENME online English

February 21, 2021
Google News 4 minutes Read

ഇംഗ്ലീഷ് അറിയാത്തത് കാരണം ജോലിയിലും ബിസിനസ്സിലും ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് ഏറെയും. ലോകത്ത് എവിടെ ആയാലും ഏതൊരാൾക്കും സൗകര്യപ്രദമായ സമയത്ത് ഇംഗ്ലീഷ് പഠിക്കാൻ അവസരമൊരുക്കുകയാണ് KENME online English. പ്രായഭേദമന്യേ ഏതൊരാൾക്കും എവിടെയിരുന്നും വാട്സാപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാമെന്നതാണ് ഈ സേവനത്തെ വ്യത്യസ്തമാക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കാൻ ആത്മവിശ്വാസമില്ലാത്തവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് KENME online English എന്ന സംരംഭത്തിന് രൂപം നൽകിയത്.

KENME online English ന്റെ പ്രത്യേകത അവരുടെ പഠന രീതി തന്നെയാണ്. ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാൽ ക്ലാസുകൾ Entry level , Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ്സുകൾക്ക് പുറമെ നിങ്ങളുടെ സംശയങ്ങൾ തീർക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ആശയവിനിമയം നടത്താനും സാധിക്കും. അതോടൊപ്പം കോഴ്സിലുടനീളം ഒരു പേഴ്‌സണൽ ട്രെയ്‌നറും നിങ്ങൾക്കുണ്ടായിരിക്കും. ക്ലാസുകൾ നഷ്ടമായാൽ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റൻഡ് ചെയ്യാനുള്ള അവസരവുമുണ്ട്. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ KENME online English നിങ്ങളെ പ്രാപ്തരാക്കുന്നു.

മറ്റൊരു പ്രത്യേകത മലയാളികളുടെ പ്രിയ താരം ഉർവശി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി ഒരു പരസ്യചിത്രത്തിൽ അഭിനയിക്കുന്നു KENME online English ന് വേണ്ടി. സത്യൻ അന്തിക്കാട് ചിത്രം ”അച്ചുവിന്റെ അമ്മ” എന്ന സിനിമയെ ആസ്പദമാക്കിയാണ് ഹൃസ്വചിത്രം ഒരുക്കിയിരിക്കുന്നത്. നിരഞ്ജനയാണ് മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സംവിധായകൻ ജെനിത് കാച്ചപ്പിള്ളിയാണ് KENME ക്ക്‌ വേണ്ടി ഈ പരസ്യചിത്രം നിർമിച്ചിരിക്കുന്നത്. മലപ്പുറം വണ്ടൂരിൽ നിന്നും സുഹൃത്തുക്കളായ ഷിബിൽ, അൻഷിഫ്, ജുനൈദ് ,ഗഫൂർ എന്നിവർ ചേർന്നാണ് KENME online English സംരംഭത്തിന് രൂപം നൽകിയിരിക്കുന്നത്.

Story Highlights – Learn English With KENME

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here