സമനില തെറ്റാതെ ബ്ലാസ്റ്റേഴ്സ്

kerala blasters drew chennaiyin

ചെന്നൈയിൻ എഫ്സിക്കെതിരായ ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു സമനില. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമടിച്ച് മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു. ചെന്നൈയിനു വേണ്ടി ഫത്ഖുലോ ഗോൾ നേടിയപ്പോൾ ഗാരി ഹൂപ്പർ പെനാൽറ്റി സ്പോട്ടിൽ നിന്ന് ബ്ലാസ്റ്റേഴ്സിൻ്റെ സമനില ഗോൾ നേടി. രണ്ട് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.

മത്സരത്തിൽ ആഥിപത്യം പുലർത്തിയിട്ടും ബ്ലാസ്റ്റേഴ്സിന് ജയം നേടാൻ കഴിയാതെ പോകുന്ന പതിവ് കാഴ്ച തന്നെയാണ് ഇന്നും കണ്ടത്. പൊസിഷനിലും പാസുകളിലും ഷോട്ടുകളിലുമൊക്കെ മുൻതൂക്കം ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്സിന് മൂന്ന് പോയിൻ്റ് സ്വന്തമാക്കാനായില്ല. 80ആം മിനിട്ടിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് സിപോവിച് പുറത്തുപോയിട്ടും ബ്ലാസ്റ്റേഴ്സിനു നേട്ടമുണ്ടാക്കാനായില്ല.

ചെന്നൈയിൻ്റെ തുടർച്ചയായ ആക്രമണത്തോടെയാണ് കളി തുടങ്ങിയത്. പത്താം മിനിട്ടിൽ അവർക്ക് അതിനു ഫലവും ലഭിച്ചു. ഒരു ഗോൾ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിക്കാൻ തുടങ്ങി. 29ആം മിനിട്ടിൽ ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കി. വീണ്ടും ബ്ലാസ്റ്റേഴ്സ് ആക്രമണം തുടർന്നെങ്കിലും പിടിച്ചുനിന്ന ചെന്നൈയിൻ പ്രതിരോധനിര ബ്ലാസ്റ്റേഴ്സിന് ജയം നിഷേധിക്കുകയായിരുന്നു.

Story Highlights – kerala blasters drew with chennaiyin fc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top