മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; രാത്രികാല കർഫ്യൂ പരിഗണനയിലെന്ന് സർക്കാർ

Maharashtra Night Curfew Covid

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ പരിഗണനയിലെന്ന് മഹാരാഷ്ട്ര സർക്കാർ. മന്ത്രി വിജയ് വഡെട്ടിവാർ ആണ് ഇക്കാര്യം അറിയിച്ചത്.

“മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. ഇതുമൂലം കൊവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കാനുള്ള ഉത്തരവ് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകൾക്കും നൽകിയിട്ടുണ്ട്. മഹാമാരിയുടെ സാഹചര്യം കണക്കിലെടുത്ത് തീരുമാനമെടുക്കാൻ അവർക്ക് അധികാരം നൽകി. നാഗ്പൂർ, അമരാവതി തുടങ്ങിയ ഇടങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ഈ ജില്ലകളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ഉടൻ ചേരുന്ന യോഗം ഇക്കാര്യത്തിൽ തീരുമാനം എടുക്കും.”- അദ്ദേഹം പറഞ്ഞ്.

ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 6281 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 40 മരണവും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിരുന്നു.

Story Highlights – Maharashtra Considering Night Curfew Amid Covid Surge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top