ഇഎംസിസി പ്രതിനിധികളുടെ നിലപാട് ദുരൂഹം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ഇഎംസിസി പ്രതിനിധികളുടെ നിലപാട് ദുരൂഹമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഇത് ഇഎംസിസി പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഗൂഢാലോചനയെന്നും മന്ത്രി. പ്രതിപക്ഷ നേതാവുമായി ചേര്‍ന്ന് ഇഎംസിസി കമ്പനി പ്രതിനിധികള്‍ കള്ളക്കഥകള്‍ മെനയുന്നുവെന്നും മന്ത്രി ആരോപിച്ചു.
Read Also : ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; മന്ത്രി ഇ.പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇഎംസിസി ഡയറക്ടര്‍
ഇഎംസിസി പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇഎംസിസി പ്രതിനിധികള്‍ തന്നെ ഓഫീസില്‍ വന്ന് കണ്ടിരുന്നു. കൃത്യമായി താന്‍ ഗവണ്‍മെന്റിന്റെ നയം പറഞ്ഞുവെന്നും മേഴ്‌സിക്കുട്ടിയമ്മ.
അതേസമയം ആരോപണങ്ങള്‍ ആവര്‍ത്തിച്ചും അന്വേഷണത്തിന് സര്‍ക്കാരിനെ വെല്ലുവിളിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഇഎംസിസി പ്രതിനിധിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. ഇഎംസിസിയും സര്‍ക്കാരും തമ്മില്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെ പകര്‍പ്പുള്‍പ്പെടെ രണ്ട് രേഖകളും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.
Story Highlights – emcc, mercykutty amma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here