കൃഷിമന്ത്രി കർഷകരെ അപമാനിച്ചു; നരേന്ദ്രസിംഗ് ടോമാറിന്റെ പ്രസ്താവനക്കെതിരെ സംയുക്ത കിസാൻ മോർച്ച

Agriculture Minister Insulted Farmers

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് ടോമാറിൻ്റെ പ്രസ്താവനക്കെതിരെ കർഷക സമരത്തിൽ പങ്കെടുക്കുന്ന സംഘടകളുടെ ഏകീകൃത ബോഡി സംയുക്ത കിസാൻ മോർച്ച. ചുരുങ്ങിയ എണ്ണം ആളുകൾ സംഘടിച്ചാൽ കാർഷിക നിയമം പിൻവലിക്കില്ലെന്ന എന്ന മന്ത്രിയുടെ പ്രസ്താവന കർഷകരെ അപമാനിക്കുന്നതാണെന്ന് സംയുക്ത കിസാൻ മോർച്ച ആരോപിച്ചു. വാർത്താകുറിപ്പിലൂടെയാണ് കിസാർ മോർച്ചയുടെ പ്രതികരണം.

‘ഇന്ന്, കർഷകർക്ക് എല്ലാ ഇടങ്ങളിൽ നിന്നും, ദേശീയമായും രാജ്യാന്തരമായും പിന്തുണ ലഭിക്കുകയാണ്. പ്രതിഷേധക്കാർ വെറുമൊരു കൂട്ടമല്ല, അന്നദാതാക്കളാണ്. അവർ മുഖേനയാണ് സർക്കാർ ആളുകൾ ഉൾപ്പെടെ നമ്മൾ ഇന്ന് ജീവിച്ചിരിക്കുന്നത്. ഇതേ കൂട്ടത്തിൻ്റെ വോട്ടുകൊണ്ട് ജയിച്ച് അധികാരത്തിലിരിക്കുന്ന പാർട്ടി തന്നെ കർഷകരെ അപമാനിക്കുന്ന നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ടോമാർ കർഷകരെ അപമാനിച്ചു.’- സംയുക്ത കിസാൻ മോർച്ച വാർത്താകുറിപ്പിൽ പറഞ്ഞു.

Story Highlights – Agriculture Minister Insulted Farmers: Farm Union

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top