നാഷണൽ ഹെറാൾഡ് കേസ് : സോണിയ ഗാന്ധി അടക്കമുള്ളവരോട് വിശദീകരണം തേടി ഹൈക്കോടതി

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി അടക്കമുള്ളവരോട് വിശദീകരണം തേടി ഡൽഹി ഹൈക്കോടതി. ഡോക്ടർ സുബ്രഹ്മണ്യ സ്വാമി നൽകിയ ഹർജി പരിഗണിക്കവേയാണ് നടപടി. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുറമെ, എഐസിസി ജനറൽ സെക്രട്ടറി ഓസ്‌ക്കാർ ഫർനാൻഡസ്, സുമൻ ദൂബെ, സാം പിട്രോദ എന്നിവർക്കും കോടതി നോട്ടി നൽകി.
ഏപ്രിൽ 12ന് അകം മറുപടി നൽകാനാണ് നോട്ടിസിൽ പറഞ്ഞിരിക്കുന്നത്. അതുവരെ തുടർ നടപടികൾ നിർത്തിവയ്ക്കുന്നതായും കോടതി അറിയിച്ചു.
സോണിയാ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നത്. നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 90 കോടി ഇന്ത്യൻ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയിൽ പറയുന്നു.
Story Highlights – hc sought explanation on national herald case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here