Advertisement

നിയമനങ്ങളിലെ ക്രമക്കേട്; കാലടി സർവകലാശാല സംസ്‌കൃത വിഭാഗം അധ്യാപകൻ വിരമിക്കാൻ അപേക്ഷ നൽകി

February 22, 2021
1 minute Read

സംസ്‌കൃത സാഹിത്യത്തിലെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട് കാലടി സർവകലാശാലയിൽ അതൃപ്തി പുകയുന്നു. സർവകലാശാലയിലെ ക്രമകേടുകളിൽ പ്രതിഷേധിച്ച് മുതിർന്ന സംസ്‌കൃത അധ്യാകപനും ഡീനുമായ ഡോ. വി.ആർ മുരളീധരൻ സ്വയം വിരമിക്കലിന് അപേക്ഷ നൽകി. സർവകലാശാല അധികൃതർ നിയമ വിരുദ്ധമായും അധാർമികമായും പെരുമാറുന്നതായി വി. ആർ മുരളീധരൻ രജിസ്റ്റാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

വൈസ് ചാൻസലർക്കെതിരെ പരാതിയുമായി രംഗത്തെത്തിയ അധ്യാപകൻ പി.വി നാരായണനെ സംസ്‌കൃത സാഹിത്യ വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് നീക്കിയത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. പി. വി നാരായണൻ നീണ്ട അവധിയിൽ പ്രവേശിച്ചു. അവധി അവസാനിക്കുന്നതോടെ സർവകലാശാലയിൽ നിന്ന് രാജിവയ്ക്കാനാണ് പി.വി നാരായണന്റെ തീരുമാനം. ഇതോടെ സിൻഡിക്കേറ്റ് നടപടിയിൽ സർവകലാശാലയിലെ ഒരു വിഭാഗം അധ്യാപകർ കടുത്ത അതൃപ്തിയിലാണ്. എസ്എഫ്‌ഐ നേതാക്കൾക്ക് വേണ്ടിയാണ് അധ്യാപകനെതിരെ അച്ചടക്ക നടപടിയെടുത്തതെന്നാണ് ആരോപണം.

Story Highlights – Kalady sanskrit university

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top