ജോസ് കെ. മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് കേരളാ കോണ്‍ഗ്രസ് എം

ജോസ് കെ. മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് കേരളാ കോണ്‍ഗ്രസ് എം. ജോസ് കെ. മാണി പാലായില്‍ മത്സരിക്കുമെന്ന് ജോസ് ടോം പറഞ്ഞു. കുരങ്ങന് പൂമാല കിട്ടിയതുപോലെയാണ് മാണി സി. കാപ്പന്റെ എംഎല്‍എ പദവി. സര്‍ക്കാര്‍ പരമാവധി ഫണ്ടുകള്‍ നല്‍കിയിട്ടും കാപ്പന്‍ അത് പ്രയോജനപ്പെടുത്തിയില്ല. കോണ്‍ഗ്രസിന് മാണി സി. കാപ്പനെ വിശ്വാസമില്ല. കൂടെനിന്ന് കാലുവാരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് നല്ല ഭയമുണ്ട്. അതാണ് ഘടകകക്ഷിയാക്കുന്നതില്‍ ഭിന്നതയെന്നും ജോസ് ടോം ട്വന്റിഫോറിനോട് പറഞ്ഞു.

പരമാവധി ഫണ്ടുകള്‍ പാലായ്ക്കുവേണ്ടി മുഖ്യമന്ത്രി അനുവദിച്ചു. എന്നാല്‍ കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയതുപോലെ മാണി സി. കാപ്പന്‍ അതെല്ലാം ചിതറിച്ച് കളഞ്ഞു. പ്രസ്താവനകള്‍ നടത്തിയെന്നത് ഒഴിച്ചാല്‍ ഒരു എംഎല്‍എ എന്ന നിലയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയില്ല.

സിനിമയ്ക്ക് സെറ്റിട്ട് ഷൂട്ടിംഗ് നടത്തുന്നതുപോലെ ഒരു സെറ്റ് ഒരുക്കി കാര്യങ്ങള്‍ അവതരിപ്പിച്ച് പോകുന്നതല്ലാതെ, അടിസ്ഥാനപരമായ ഒരു നടപടിയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കെപിസിസി പ്രസിഡന്റ് പറയുന്നത് മാണി സി. കാപ്പനോട് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ്. കാരണം കോണ്‍ഗ്രസിന് മാണി സി. കാപ്പനെ വിശ്വാസമില്ലെന്നും ജോസ് ടോം പറഞ്ഞു.

Story Highlights – Kerala Congress m confirmed that Jose K. Mani will contest in Pala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top