രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് തന്നെ; പി. ജെ. ജോസഫിന്റെ ഹര്‍ജി തള്ളി

രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് തന്നെയെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. പി.ജെ. ജോസഫിന്റെ അപ്പീല്‍ കോടതി തള്ളി. ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി നേരത്തെ സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഈ ഉത്തരവിനെതിരെയായിരുന്നു പി.ജെ. ജോസഫ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
അപ്പീല്‍ പരിഗണിച്ച ബെഞ്ച് പി.ജെ. ജോസഫിന്റെ വാദങ്ങള്‍ തള്ളുകയായിരുന്നു. രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് തന്നെയാണ് കോടതി ഉത്തരവിട്ടു. പി.ജെ. ജോസഫിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 20 നാണ് ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരി വച്ചത്. ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങളില്‍ കോടതി ഇടപെടുന്നില്ലാ എന്ന വിലയിരുത്തലിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി.
Story Highlights – two leaves symbol for Jose K. Mani – high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here