പുതിയ പ്രൈവസി പോളിസി അംഗീകരിച്ചില്ലെങ്കിൽ നിങ്ങളുടെ വാട്ട്‌സ് ആപ്പിന് എന്ത് സംഭവിക്കും ? [24 Explainer]

what will happen if you dont accept whatsapp new privacy policy

പുതിയ പപ്രൈവസി പോളിസിയുമായി മുന്നോട്ട് പോകുമെന്ന് വാട്ട്‌സ് ആപ്പ് അധികൃതർ കഴിഞ്ഞ ദിസം ആവർത്തിച്ചിരുന്നു. എന്നാൽ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുമെന്നും വാട്ട്‌സ് ആപ്പ് കൂട്ടിച്ചേർത്തു. വാട്ട്‌സ് ആപ്പ് പ്രൈവസി പോളിസിയിൽ ഉപയോക്താക്കൾക്കുണ്ടായ ആശങ്ക കണക്കിലെടുത്ത് നയം നടപ്പിലാക്കുന്നത് വാട്ട്‌സ് ആപ്പ് മൂന്ന് മാസം നീട്ടിവച്ചിരുന്നു.

എന്നാൽ പുതിയ പ്രൈവസി പോളിസി അംഗീകരിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് വാട്ട്‌സ് ആപ്പ് കൃത്യമായ ഉത്തരം നൽകുന്നില്ലെങ്കിലും ആപ്പ് പൂർണരീതിയിൽ ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ടെക്ക് ക്രഞ്ചുമായി നടത്തിയ ആശയവിനിമയത്തിലാണ് വാട്ട്‌സ് ആപ്പിന്റെ തുടർനടപടികളെ കുറിച്ച് അറിയുന്നത്.

അക്കൗണ്ട് പൂർണമായി ഡിലീറ്റ് ആക്കില്ല, പക്ഷേ…

വാട്ട്‌സ് ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിക്കാൻ ഉപയോക്താക്കൾക്ക് നൽകിയിരിക്കുന്ന സമയം മെയ് 15 ആണ്. അതിന് മുൻപ് പ്രൈവസി പോളിസി അംഗീകരിച്ചില്ലെങ്കിൽ വാട്ട്‌സ് ആപ്പ് അക്കൗണ്ട് ഡിലീറ്റ് ആകില്ല. എന്നാൽ വാട്ട്‌സ് ആപ്പ് പൂർണമായി ഉപയോഗിക്കാൻ സാധിക്കില്ല.

മെസേജുകൾ വായിക്കാനും, അയക്കാനും സാധിക്കില്ല

കുറച്ച് നാളത്തേക്ക് കോളുകളും നോട്ടിഫിക്കേഷനും നിങ്ങൾക്ക് ലഭിക്കും. എന്നാൽ മെസേജുകൾ വായിക്കാനോ, അയക്കാനോ സാധിക്കില്ല.

അക്കൗണ്ട് ഒരു തവണ ഡിലീറ്റ് ആയാൽ…

ഉപയോക്താക്കളുടെ അക്കൗണ്ട് ഒരു തവണ ഡിലീറ്റ് ആയാൽ പിന്നീട് അത് തിരിച്ച് ലഭിക്കില്ല. അക്കൗണ്ട് എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ട്.

മെസേജ് ഹിസ്റ്ററി നഷ്ടപ്പെടും…

ഉപയോക്താക്കളുടെ മെസേജ് ഹിസ്റ്ററി മുഴുവൻ തിരിച്ചെടുക്കാനാകാത്ത വിധം നഷ്ടമാവും.

വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകൾ..

ഉപയോക്താക്കൾ എല്ലാ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്നും നീക്കം ചെയ്യപ്പെടും.

എന്ത് ചെയ്യാൻ സാധിക്കും ?

ചാറ്റ്, വാട്ട്‌സ് ആപ്പ് ബാക്കപ്പുകൾ മെയ് 15ന് മുൻപ് എടുത്തുവയ്ക്കുക എന്നതാണ് കമ്പനി നിർദേശിച്ചിരിക്കുന്ന പോംവഴി.

Story Highlights – what will happen if you dont accept whatsapp new privacy policy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top