വിജയ് ഹസാരെ ട്രോഫി കളിക്കുന്ന ബിഹാർ താരത്തിനു കൊവിഡ്

വിജയ് ഹസാരെ ട്രോഫി കളിക്കുന്ന ബിഹാർ ടീമിലെ ഒരു താരത്തിനു കൊവിഡ്. വാർത്താ ഏജൻസിയായ പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കൊവിഡ് ബാധിച്ച കളിക്കാരനെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നും താരം ഇപ്പോൾ ബെംഗളൂരുവിൽ ഉണ്ടെന്നും ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധി അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇന്നലെ വിജയ് ഹസാരെ ട്രോഫിയിൽ കേരളം തുടർച്ചയായ രണ്ടാം ജയം കുറിച്ചിരുന്നു. ഉത്തർപ്രദേശിനെ 3 വിക്കറ്റിനാണ് കേരളം തോല്പിച്ചത്. യുപി മുന്നോട്ടുവച്ച 284 റൺസിൻ്റെ വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടപ്പെടുത്തി 48.5 ഓവറിൽ കേരളം മറികടക്കുകയായിരുന്നു. റോബിൻ ഉത്തപ്പ (81), ക്യാപ്റ്റൻ സച്ചിൻ ബേബി (76) എന്നിവർ കേരളത്തിനായി തിളങ്ങി. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് ആണ് ഉത്തർപ്രദേശിനെ തകർത്തത്.
Story Highlights – Bihar Player Tests Positive For Covid-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here