യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് തലസ്ഥാനത്ത് സമാപിക്കും

udf aishwarya kerala yathra

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് തലസ്ഥാനത്ത് സമാപിക്കും. നഗരത്തില്‍ പതിനായിരങ്ങളെ അണിനിരത്തി നടത്തുന്ന റാലിയോടെയാണ് സമാപനം.

ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വിരുദ്ധ വികാരം യാത്രയിലൂടെ മറികടക്കാന്‍ ആയെന്ന വിലയിരുത്തലിലാണ് മുന്നണി നേതൃത്വം. സീറ്റുവിഭജന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അതിവേഗം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് കളം പിടിക്കാനുള്ള നീക്കത്തിലാണ് മുന്നണി നേതൃത്വം.

Read Also : പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് ആലപ്പുഴ ജില്ലയില്‍

അതേസമയം ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഗാന്ധി ഘടകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. യുഡിഎഫ് ഏകോപന സമിതി യോഗത്തിലും അദ്ദേഹം പങ്കെടുക്കും. സീറ്റ് വിഭജന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ രാഹുല്‍ നിര്‍ദേശം നല്‍കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട വിലയിരുത്തലും കൂടിക്കാഴ്ചകളില്‍ ഉണ്ടാകും. കേരളത്തില്‍ തുടരുന്ന സംസ്ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്ര നേതാക്കളുമായും രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തും.

Story Highlights – udf, ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top