പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് ആലപ്പുഴ ജില്ലയില്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനം ഇന്ന് ആരംഭിക്കും. തണ്ണീര്‍മുക്കത്ത് വച്ച് വൈകിട്ട് മൂന്ന് മണിക്ക് ഐശ്യര്യ കേരള യാത്രയെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. ഇതിന് ശേഷം വൈകിട്ട് നാല് മണിക്ക് തുറവൂരിലാണ് ആദ്യ പൊതു പരിപാടി.

ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളുടെ സ്വീകരണ പരിപാടികളില്‍ ജാഥ ക്യാപ്റ്റന്‍ രമേശ് ചെന്നിത്തല പങ്കെടുക്കും. 16 ന് വൈകിട്ട് ആറു മണിക്ക് കായംകുളത്ത് വച്ചാണ് ജില്ലയിലെ പര്യടനത്തിന്റെ സമാപനം. ജില്ലയിലെ വിവിധ സ്വീകരണ പരിപാടികളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും

Story Highlights – Opposition Leader Aishwarya Kerala Yatra in Alappuzha today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top