നാസയുടെ പേഴ്സിവിയറൻസ് ചൊവ്വയിലിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു

നാസയുടെ ഏറ്റവും പുതിയ ചൊവ്വ പര്യവേഷണ വാഹനമായ പേഴ്സിവിയറൻസ് ചൊവ്വയിലിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഏജൻസി. നാസ ചൊവ്വയിലേക്ക് അയയ്ച്ച ഏറ്റവും വലിയതും ഭാരം കൂടിയതും ആധുനികവുമായ വാഹനമാണിത്. മനുഷ്യ നിർമ്മിതമായ ഒരു പേടകം ഒരു അന്യഗ്രഹത്തിൽ ഇറങ്ങുന്നതിന്റെ ഇത്രയും മികച്ച ദൃശ്യങ്ങൾ കാണുന്നത് ഇത് ആദ്യമായാകും. ചൊവ്വയിൽ നിന്നുള്ള ആദ്യ ശബ്‌ദ റെക്കോർഡുകളും പേഴ്സിവിയറൻസ് ഭൂമിയിലേക്കയച്ചിട്ടുണ്ട്. പേഴ്സിവിയറൻസ് ലാന്റിങ്ങിന്റെ വിവിധ ഘട്ടങ്ങൾ നാസ ഗ്രാഫിക്സിലൂടെ നേരത്തെ വിശദീകരിച്ചിരുന്നു.

പേടകം ചൊവ്വയിലിറങ്ങുന്നതിന്റെ യഥാർത്ഥ ദൃശ്യങ്ങളുടെ ടൈം ലാപ്സ് വീഡിയോ ഫെബ്രുവരി 18 ന് നാസ യൂട്യുബിലും ട്വിറ്ററിലും പങ്കുവയ്ച്ചിരുന്നു. ആദ്യമായിയാണ് ബഹിരാകാശത്ത് നിന്ന് എച്ച്ഡി ക്വാളിറ്റിയുള്ള ഒരു വീഡിയോ ലോകം കാണുന്നത്. 19 ക്യാമറകളാണ് പേഴ്സിവിയറൻസിൽ ഉള്ളത്. ഇത് കൂടാതെ ലാന്റിങ്ങിന്റെ വിവിധ ഘട്ടങ്ങളിലായി 4 ക്യാമറകളുമുണ്ട്. ഈ ക്യാമറയിൽ നിന്ന് പകർത്തിയ ആയിരക്കണക്കിന് ചിത്രങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.

ചൊവ്വവയിൽ നിന്ന് ആദ്യമായി ശേഖരിച്ച രണ്ട് ശബ്‌ദ റെക്കോർഡുകളും ചിത്രങ്ങളും നാസ ലോകത്തിനെ കേൾപ്പിക്കുന്നു. റോവറിന്റെ ശബ്‌ദം ഉൾപ്പെടുന്ന, ശബ്‌ദ റെക്കോർഡിൽ കാറ്റ് വീശുന്ന ശബ്‌ദവും കേൾക്കാൻ കഴിയുന്നു. പേഴ്സിവിയറൻസിൽ ഘടിപ്പിച്ച ഇൻജെന്യുയിറ്റി ഹെലികോപ്റ്റർ കൂടി പ്രവർത്തിക്കാൻ തുടങ്ങിയാൽ ചൊവ്വയുടെ ഇതുവരെ കാണാത്ത ആകാശ ദൃശ്യങ്ങൾ ഭൂമിലെത്തിയേക്കും. മനുഷ്യ രാശിയുടെ ചരിത്രത്തിലെ നിർണ്ണായക ദൗത്യമാണ് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസയുടെ ചൊവ്വ ദൗത്യം.

Story Highlights – Mars Perseverance Rover Landing Video, Audio From Red Planet Released by NASA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top