അതിശൈത്യം പിടിമുറുക്കുന്നു; നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞു

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര മനോഹാരിതകൊണ്ട് ലക്ഷക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണ്. അതിശൈത്യം പിടിമുറുക്കിയതോടെ വെള്ളച്ചാട്ടത്തിന്റെ പല ഭാഗങ്ങളും തണുത്തുറഞ്ഞ് ഐസ് രൂപത്തിലായി കഴിഞ്ഞു. മൈനസ് 18 ഡിഗ്രി സെൽഷ്യസ് എന്ന നിലയിലേക്ക് താപനില താഴ്ന്നതാണ് ജലം ഐസ് ആയി മാറാൻ കാരണമായത്. ഐസ് കട്ടകൾ വെള്ളച്ചാട്ടത്തിനൊപ്പം താഴേക്ക് പതിക്കുന്നതോടെ മൂടൽ മഞ്ഞ് പരന്ന് മഴവിൽ നിറങ്ങൾ പ്രതിഫലിക്കുന്നു. മനോഹരമായ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ സഞ്ചാരികളുടെ ഒഴുക്കാണ്.

നയാഗ്രയുടെ ചുറ്റുപാടുകൾ ശൈത്യകാല അത്ഭുതലോകമായി മാറിക്കഴിഞ്ഞു. നദിയുടെ കരയിലും വെള്ളച്ചാട്ടത്തിന്റെ വശങ്ങളിലും സമീപമുള്ള മരങ്ങളിലുമെല്ലാം മഞ്ഞു കൂനകൾ രൂപപ്പെട്ടു. നയാഗ്ര വെള്ളച്ചാട്ടം വിസ്മയമായി തോന്നുമെങ്കിലും അമേരിക്കയിൽ രൂപപ്പെട്ടിട്ടുള്ള അതിശൈത്യത്തിന്റെ ഭീകരാവസ്ഥയാണ് ഇത് ഓർമ്മപ്പെടുത്തുന്നത്. വെള്ളച്ചാട്ടത്തിനു സമീപമുള്ള ഒന്റാറിയോ, എറി എന്നീ തടാകങ്ങളും ഐസ് മൂടിയ നിലയിലാണ്.

ശീതക്കാറ്റ് വീശി അടിക്കുന്നതിനാലാണ് അമേരിക്കയുടെ പലഭാഗങ്ങളിലും അതിശൈത്യം അനുഭവപ്പെടാൻ കാരണം. കഴിഞ്ഞ ആഴ്ചയിൽ ശീത കാറ്റ് വീശിയടിച്ചത് മൂലം അമേരിയ്ക്കയുടെ വടക്കുകിഴക്കൻ മേഖലകളിൽ 10 ഇഞ്ച് വരെ മഞ്ഞു വീഴ്ച അനുഭവപ്പെട്ടു. ഒസ്വീഗോ ,ലൂയിസ് , ജെഫർസൺ എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിലായി ആറു ഇഞ്ച് വരെ മഞ്ഞു വീഴ്ചയുണ്ടാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
Story Highlights – Niagara Falls is Covered in Ice and Falls is so cold
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here