Advertisement

‘ഞാൻ ബിജെപിക്കെതിരാണ്; ഞാൻ ആക്രമിക്കപ്പെടുമ്പോഴും ഇടതുപക്ഷ സർക്കാരിനെതിരെ ആക്രമണമുണ്ടാകുന്നില്ല, എന്തുകൊണ്ട് ?’: രാഹുൽ ഗാന്ധി

February 23, 2021
Google News 1 minute Read

യുഡിഎഫിന്റെ ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ രാജ്യത്തെ അതിസമ്പന്നർക്ക് മാത്രം കോടികൾ നൽകുന്നുവെന്നും നികുതിയിളവും അവർക്ക് മാത്രമാണ് നൽകുന്നതെന്നു രാഹുൽ ഗാന്ധി പറഞ്ഞു. നോട്ട് നിരോധനം പ്രയോജനമുണ്ടാക്കിയില്ലെന്നും ജിഎസ്ടി കൊണ്ട് രാജ്യത്തിന് നേട്ടമുണ്ടായില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കേരളത്തിലെ തൊഴിൽ സമരം, സ്വർണക്കടത്ത് എന്നിവയും രാഹുൽ ഗന്ധി വിമർശിച്ചു.

രാഹുൽ ഗാന്ധിയുടെ വാക്കുകൾ-

ഞാൻ ബിജെപിക്കെതിരാണ്. ഞാൻ ആർഎസ്എസ് പ്രത്യാശാസ്രത്തിനെതിര ഓരോ ദിവസവും പോരാടുന്നു. എന്നാൽ ഓരോ നിമിഷവും ബിജെപി എന്നെ ആക്രമിക്കുകയാണ്. എനിക്ക് മനസിലാക്കാൻ പറ്റാത്ത ഒരു കാര്യമുണ്ട്. ഞാൻ ആക്രമിക്കപ്പെടുമ്പോഴും ഇടതുപക്ഷ സർക്കാരിനെതിരെയുള്ള, മുഖ്യമന്ത്രിയുടെ ഓഫിസിൽ ജോലി ചെയ്തിരുന്ന ഒരാൾക്കെതിരെയുള്ള കേസ് ഇഴഞ്ഞു നീങ്ങുന്നു. എന്തുകൊണ്ടാണ് സിബിഐ, ഇ.ഡി എന്നിവർ ഇടതുപക്ഷ സർക്കാരിനെ ആക്രമിക്കാത്തത്. കാരണം ബിജെപിക്കെതിരെ സംസാരിച്ചാൽ ബിജെപി നിങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കും. ബിജെപി എന്തുകൊണ്ടാണ് ഈ കേസുകൾക്കെതിരെ സാവധാനം പോകുന്നതെന്ന് ചിന്തിച്ചാൽ മനസിലാകും. എന്തുകൊണ്ടാണ് ഈ നാട്ടിലെ ചെറുപ്പക്കാർക്ക് ജോലി ലഭിക്കാത്തത് ? ഇടതുപക്ഷ സർക്കാർ പറഞ്ഞു കേരളത്തെ മികച്ചതമാക്കുമെന്ന്. ചോദ്യം ഇതാണ്- ആർക്ക് വേണ്ടിയാണ് മികച്ചതാക്കുന്നത് ? കേരളത്തിലെ ജനങ്ങൾക്കോ അതോ ഇടത് പക്ഷ സംഘടനയ്ക്ക് വേണ്ടിയോ ? നിങ്ങവരുടെ കൊടി പിടിച്ചാൽ സ്വർണം കടത്താം. സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്നത് ഇടതുപക്ഷക്കാരായിരുന്നുവെങ്കിൽ മുഖ്യമന്ത്രി അവരുമായി സംസാരിക്കും, അവർക്ക് അർഹതയില്ലെങ്കിൽ കൂടി ജോലി നൽകുമായിരുന്നു.

Story Highlights – Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here