Advertisement

ഡൽഹി ക്യാപിറ്റൽസിനു വേണ്ടി കളിക്കാൻ കാത്തിരിക്കുന്നു; ഐപിഎലിൽ നിന്ന് പിന്മാറുമെന്ന അഭ്യൂഹങ്ങൾ തള്ളി സ്റ്റീവ് സ്മിത്ത്

February 23, 2021
2 minutes Read
steve smith delhi capitals

കുറഞ്ഞ ലേലത്തുകയുടെ പേരിൽ ഐപിഎൽ നിന്ന് പിന്മാറുമെന്ന അഭ്യൂഹങ്ങൾ തള്ളി സ്റ്റീവ് സ്മിത്ത്. ഡൽഹി ക്യാപിറ്റൽസിനായി കളിക്കാൻ താൻ കാത്തിരിക്കുകയാണെന്ന് സ്മിത്ത് പറഞ്ഞു. 2.2 കോടി രൂപയാണ് സ്മിത്തിന് ലേലത്തിൽ കിട്ടിയത്. ഈ തുക കുറഞ്ഞുപോയെന്നും ഐപിഎലിൽ നിന്ന് സ്മിത്ത് പിന്മാറിയേക്കാൻ സാധ്യതയുണ്ടെന്നും മുൻ ഓസീസ് ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് ആണ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് വെളിപ്പെടുത്തലുമായി സ്മിത്ത് രംഗത്തെത്തിയത്.

“ഈ വർഷം ടീമിനോടൊപ്പം ചേരുന്നതിൽ ഞാൻ വളരെ ആകാംക്ഷാഭരിതനാണ്. ഈ സ്ക്വാഡിൽ മികച്ച ചില താരങ്ങളും ഒരു ഗംഭീര പരിശീലകനും ഉണ്ട്. അവിടെയെത്ത് ചില മികച്ച ഓർമ്മകൾ സൃഷ്ടിക്കാനായി ഞാൻ കാത്തിരിക്കുകയാണ്. ഭാഗ്യവശാൽ, കഴിഞ്ഞ വർഷത്തേതിനെക്കാൾ മികച്ച പ്രകടനം നടത്താനായി ടീമിനെ സഹായിക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നു.”- സ്മിത്ത് പറഞ്ഞു.

Read Also : താരങ്ങളെ മദ്യ, പുകയില പരസ്യങ്ങളിൽ ഉപയോഗിക്കരുത്; ഐപിഎൽ ഫ്രാഞ്ചൈസികൾക്കുള്ള നിബന്ധനകളുമായി ഓസ്ട്രേലിയ

അതേസമയം, ഐപിഎൽ ലേലത്തിൽ ദക്ഷിണാഫ്രിക്കറ്റ് ഓൾറൗണ്ടർ ക്രിസ് മോറിസിനാണ് ഏറ്റവുമധികം തുക ലഭിച്ചത്. 16.25 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് മോറിസിനെ ടീമിലെത്തിക്കുകയായിരുന്നു. 15 കോടി രൂപ ലഭിച്ച ന്യൂസീലൻഡ് പേസർ കെയിൽ ജമീസൺ ആണ് രണ്ടാം സ്ഥാനത്ത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആണ് ജമീസണെ സ്വന്തമാക്കിയത്.

Story Highlights – steve smith excited to play for delhi capitals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top