സംസ്ഥാനത്ത് കൊറോണിൽ വിൽക്കാൻ അനുവദിക്കില്ല; മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

sale Patanjalis Coronil Maharashtra

കൊവിഡ് വാക്സിൻ എന്ന അവകാശവാദവുമായി പതഞ്ജലി പുറത്തിറക്കിയ കൊറോണിൽ, മഹാരാഷ്ട്രയിൽ വിൽക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്. അത്തരത്തിൽ ഒരു വാക്സിൻ ധൃതി പിടിച്ച്, രണ്ട് കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തിൽ പുറത്തിറക്കിയത് വളരെ സങ്കടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also : കൊറോണിൽ ലോഞ്ചിംഗിൽ ആരോഗ്യമന്ത്രി പങ്കെടുത്ത സംഭവം; വിമർശിച്ച് ഐഎംഎ

‘ലോകാരോഗ്യ സംഘടനയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പോലുള്ളവയുടെ അംഗീകാരമില്ലാതെ മഹാരാഷ്ട്രയിൽ കൊറോണിൽ വിൽക്കാൻ അനുവദിക്കില്ല. കൊവിഡ് മരുന്നാണെന്ന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയെന്ന പതഞ്ജലിയുടെ അവകാശവാദത്തെ സംഘടന തള്ളിയിരുന്നു. ക്ലിനിക്കൽ ട്രയൽ നടത്തി എന്ന അവരുടെ അവകാശവാദത്തെ ഐഎംഎയും ചോദ്യം ചെയ്തു.’- അദ്ദേഹം ട്വീറ്റ് ചെയ്തു.

കൊറോണിൽ വാക്സിൻ്റെ ലോഞ്ചിംഗിൽ ആരോഗ്യമന്ത്രി ഹർഷ് വർധൻ പങ്കെടുത്തതിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിമർശിച്ചിരുന്നു. വ്യാജമായ, അശാസ്ത്രീയമായ ഒരു ഉത്പന്നത്തിൻ്റെ അവതരണത്തിൽ പങ്കെടുത്തതിൽ ആരോഗ്യമന്ത്രി വിശദീകരണം നൽകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

അതേസമയം, പരമ്പരാഗത കൊവിഡ് വാക്സിനുകൾക്ക് അംഗീകാരം നൽകിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പതഞ്ജലി തങ്ങളുടെ നിലപാടിൽ മലക്കം മറിയുകയും ചെയ്തു.

Story Highlights – Won’t allow sale of Patanjali’s Covid medicine ‘Coronil’, says Maharashtra Home Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top