Advertisement

രാജ്യസഭയില്‍ എന്‍ഡിഎ ഭൂരിപക്ഷത്തിന് അരികിലേക്ക്

February 24, 2021
1 minute Read
rajya sabha

രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥ എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള ഭരണപക്ഷം ഉടന്‍ മറികടക്കും. മാര്‍ച്ച് ഒന്നിന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലെ ഫല പ്രഖ്യാപനം നടക്കുന്നതോടെ ആകും രാജ്യസഭയില്‍ എന്‍ഡിഎ ഭൂരിപക്ഷത്തിനരികില്‍ എത്തുക.

ഗുജറാത്തിലും അസമിലും മാര്‍ച്ച് ഒന്നിന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലെ ഫലമാകും എന്‍ഡിഎയെ ഭൂരിപക്ഷത്തിന് അടുത്ത് എത്തിക്കുക. ഗുജറാത്തില്‍ നിന്ന് രണ്ട് സ്ഥാനാര്‍ത്ഥികളും അസമില്‍ നിന്ന് ഒരാളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്ന് ഇതിനകം ഉറപ്പായി. മൂന്ന് പേര്‍ കൂടി ട്രഷറി ബെഞ്ചില്‍ എത്തുന്നതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗസംഖ്യ 95 ആയി ഉയരും.

Read Also : ബിഡിജെഎസിലെ ഒരു വിഭാഗം എന്‍ഡിഎ വിട്ടു; ഭാരതീയ ജനസേന എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

ഗുലാം നബി ആസാദ് കൂടി പോയതോടെ കോണ്‍ഗ്രസ് 36 ലേക്ക് ചുരുങ്ങും. നിലവില്‍ എന്‍ഡിഎ പക്ഷത്തെ അണ്ണാ ഡിഎംകെ- 9, ജെഡിയു- 5, മറ്റു ചെറിയ ഘടകകക്ഷികള്‍- 7 എന്നിങ്ങനെയാണ് സീറ്റുനില. രാജ്യസഭയില്‍ ഇനി മുതല്‍ 116 സീറ്റുകള്‍ എന്‍ഡിഎയ്ക്കുണ്ടാവും. കശ്മീരില്‍ നിന്നുള്ള നാല് അംഗങ്ങള്‍ പോയതോടെ നിലവില്‍ 238 അംഗങ്ങളാകും ഇനി രാജ്യസഭയിലെ അംഗസംഖ്യ.

ബിജു ജനതാദള്‍, വൈഎസ്ആര്‍സി, ടിആര്‍എസ് എന്നീ കക്ഷികളുടെ 22 അംഗങ്ങള്‍ ഘടക കക്ഷികളെ പോലെ ആണ് രാജ്യസഭയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതോടെ 138 പേരുടെ പിന്തുണ സര്‍ക്കാരിന് രാജ്യസഭയില്‍ ലഭിക്കും. എക സിവില്‍ കോഡ്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിഷ്‌കരണം അടക്കമുള്ള സുപ്രധാന ബില്ലുകളുമായി മുന്നോട്ട് സര്‍ക്കാരിന് അവസരം നല്‍കുന്നതാണ് സാഹചര്യം.

Story Highlights – nda, rajyasabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top