Advertisement

അതിർത്തിയിലെ നിയന്ത്രണം; കർണാടക സർക്കാരിനോട് കോടതി വിശദീകരണം തേടി

February 24, 2021
Google News 1 minute Read

കേരള-കർണാടക അതിർത്തിയിലെ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതു താത്പര്യ ഹർജിയിൽ കർണാടക സർക്കാരിനോട് കോടതി വിശദീകരണം തേടി. കർണാടക ഹൈക്കോടതിയാണ് സർക്കാരിനോട് വിശദീകരണം തേടിയത്.

അൺ ലോക്ക് നടപടിക്കിടെ അതിർത്തിയിൽ നിയന്ത്രണം കൊണ്ടുവന്നത് സംബന്ധിച്ച് സർക്കാർ സത്യവാങ്മൂലം നൽകണം. ചട്ടങ്ങൾക്ക് വിരുദ്ധമായി നിയന്ത്രണം കൊണ്ടുവന്നത് സംബന്ധിച്ച് വിശദീകരിക്കണമെന്നും കർണാടക ഹൈക്കോടതി ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങൾക്ക് താത്ക്കാലിക സ്റ്റേ ഇല്ല. മാർച്ച് 5 ന് ഹർജി വീണ്ടും കോടതി പരിഗണിക്കും. മുൻ തുളു അക്കാദമി ചെയർമാൻ സബ്ബയ്യറൈ ആണ് സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

Story Highlights – high court of karnataka, Border issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here