Advertisement

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം ; ഭയപ്പെടുത്താനായി നില കൊള്ളുന്ന കാറ്റ്സ്കി പില്ലർ മൊണാസ്ട്രി

February 24, 2021
3 minutes Read

നമ്മുടെ ധൈര്യത്തേയും കരുത്തിനേയും വെല്ലുവിളിച്ച് നിൽക്കുന്ന ഒരു സ്തംഭവും അതിനു മുകളിലെ ദേവാലയത്തെയും കുറിച്ച് കേട്ടിട്ടുണ്ടോ ? ആത്മീയ സുഖം പകരേണ്ട ദേവാലയം ധൈര്യം പരീക്ഷിക്കുവാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ അനുവദിക്കേണ്ട സ്തംഭം ഭയപ്പെടുത്തുവാനുമായി നിലകൊള്ളുന്നത് ജോർജിയയിലാണ്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടതും വിശ്വാസികളും സഞ്ചാരികളും പവിത്രമായി കരുതുന്ന കാറ്റ്സ്കി സമുച്ചയം. ദേവാലയം എന്നതിലുപരിയായി സാഹസികരെയും സഞ്ചാരികളെയും മാടി വിളിക്കുന്ന കാറ്റ്സ്കി സ്തംഭത്തിനു നിരവധി പ്രത്യേകതകളുണ്ട്.

സഞ്ചാരികൾക്കിടയിലെ അത്ഭുത കാഴ്ചയാണ് കാറ്റ്സ്കി സ്തംഭം. കാറ്റ്സ്കി പില്ലർ മൊണാസ്ട്രി എന്നാണ് ഇതിന്റെ യഥാർത്ഥ പേര്. ഭൂനിരപ്പിൽ നിന്നും 130 അടി ഉയരത്തിൽ കല്ലിൽ ഉയർന്നു നിൽക്കുന്ന ഈ സ്തംഭം കാഴ്ചയിൽ അതി മനോഹരമാണെങ്കിലും ഭയപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. ജോർജിയയുടെ തലസ്ഥാന നഗരമായ ടിബിലിസിക്ക് 200 കിലോമീറ്റർ അകലെയാണിത് സ്ഥിതി ചെയ്യുന്നത്. സ്തംഭം മാത്രമല്ല, ഒറ്റക്കൽ സ്തംഭത്തിനു മുകളിലായി ഒരു ദേവാലയവും കാണാം. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയമെന്നാണ് കാറ്റ്സ്കി സ്തംഭത്തിനു മുകളിലുള്ള ദേവാലയം അറിയപ്പെടുന്നത്.

Read Also : അപ്രത്യക്ഷമാകുന്ന വാൻ ദ്വീപ് ;

കാറ്റ്സ്കി പില്ലർ ലോകത്തിലെ ഏറ്റവും ഉയരമുള്ളതും ഒറ്റപ്പെട്ടതുമായ മൊണാസ്ട്രിയാണ്. ഇത്രയും ഉയരത്തിൽ, അടുത്തെങ്ങും മറ്റൊരു കെട്ടിടത്തിന്റെയും സാന്നിധ്യമില്ലാതെ നിൽക്കുന്നതിലാണ് ഒറ്റപ്പെട്ട ദേവാലയം എന്നിതിനെ വിളിക്കുന്നത്. ലോകത്തിലെ ഏറ്റവും പവിത്രമായ ദേവാലയം കൂടിയാണിത്.

പില്ലറിനു താഴെ ചെറിയയൊരു മഠവും ചാപ്പലും മാത്രമാണ് ഉള്ളത്. സിമിയോൻ സ്റ്റൈലൈറ്റ് ചർച്ച എന്നാണ് ചാപ്പൽ അറിയപ്പെടുന്നത്. മതപരമായ കാര്യങ്ങളാണ് ഇവിടെ ഉള്ളത്. സന്ദർശകർക്ക് ഇവിടെ നിന്ന് പ്രാർത്ഥിക്കാനാകും. ഫ്രെസ്‌കോ പെയിന്റിങ്ങുകളുടെ ശേഖരണവും ഇവിടെ കാണാനാവും. ചാപ്പലിൽ നിന്ന് നോക്കിയാൽ അതി മനോഹരമായ ജോർജിയൻ ഗ്രാമപ്രദേശങ്ങളുടെ വിസ്മയകരമായ പനോരാമിക് വ്യൂ കാണാൻ സാധിക്കും. ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിൽ നിർമ്മിച്ചതാണ് ഈ സമുച്ചയം എന്നാണ് വിശ്വസിക്കപ്പെടുന്നത്.

130 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ചുണ്ണാമ്പു പാറ അങ്ങനെ കയറിച്ചെല്ലാൻ പറ്റിയ ഇടമല്ല. ഇതിന്റെ വശങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ലോഹഗോവണി വഴി കയറി വേണം മുകളിലെത്താൻ. എന്നാൽ ഇവിടേയ്ക്ക് കയറുവാൻ വിശ്വാസികൾക്കോ തീർത്ഥാടകർക്കോ അനുമതിയില്ല. ഇവിടുത്തെ പ്രാദേശിക സന്യാസിമാർക്കാണ് ഗോവണി കയറുവാനും മുകളിൽ ദേവാലയത്തിൽ പ്രാർത്ഥന അർപ്പിക്കുവാനും അനുമതിയുള്ളത്. സ്ത്രീകൾക്ക് ഇവിടെ പ്രവേശനം അനുവദിച്ചിട്ടില്ല. ആകാശം മുട്ടി നിൽക്കുന്ന വലിയ ഒരു കല്ലിന്റെ മുകളിലായി പണിതുയർത്തിയ കാറ്റ്സ്കി പില്ലർ മൊണാസ്ട്രി ഒരു അത്ഭുതം തന്നെയാണ്.

Story Highlights – Katskhi Pillar is one of the world’s most isolated and highest church and monastery in Georgia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top