ചതുർമുഖം മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രം

മഞ്ജു വാരിയർ – സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ചതുർമുഖം. കഥയിലും അവതരണ മികവിലും വളരെ സങ്കീർണ്ണതയും ആശയവും കൈകാര്യം ചെയ്യുന്ന ചതുർമുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ ഹൊറർ സിനിമയാണ്. ജിസ് ടോംസ് മൂവീസിന്റെയും മഞ്ജു വാരിയർ പ്രൊഡക്ഷന്റെയും ബാനറിൽ പുറത്തിറക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലിൽ.വി യും ചേർന്നനാണ്.
ഹൊറര്‍ ചിത്രങ്ങള്‍ മലയാളികള്‍ക്ക് പരിചിതമാണെങ്കിലും ടെക്‌നോ ഹൊറര്‍ ചിത്രം എന്നത് മലയാള ചലച്ചിത്ര ആസ്വാദകരെ സംബന്ധിച്ച് അല്‍പം പുതുമ നിറഞ്ഞതാണ്. ഹൊറര്‍ ഫിക്ഷന്‍ ചിത്രങ്ങളുടെ ഒരു ഉപവിഭാഗമാണ് ടെക്‌നോ ഹൊറര്‍ ചിത്രങ്ങൾ. ശാസ്ത്രത്തേയും സാങ്കേതിക വിദ്യയേയും ഉപയോഗപ്പെടുത്തി കാഴ്ചക്കാരിൽ ഭീതി ജനിപ്പിക്കാൻ ടെക്നോ ഹൊറർ ചിത്രങ്ങൾക്ക് കഴിയുന്നു. സയന്‍സ് ഫിക്ഷനും ഫാന്റസിയുമൊക്കെ ഇത്തരം ചിത്രങ്ങളുടെ ഭാഗമാകുന്നു.

മഞ്ജു വാരിയർ, സണ്ണി വെയിൻ എന്നിവരെ കൂടാതെ അലൻസിയാർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവൻ പ്രജോദ് എന്നിവരും മറ്റു കഥാപാത്രങ്ങളിൽ എത്തുന്നു. അഭയ കുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് നിഗൂഢത ഒളിപ്പിക്കുന്ന സിനിമയുടെ കഥ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജമാണ് ഛായാഗ്രഹണം. സെഞ്ച്വറി ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ചതുർമുഖം മികച്ച തിയ്യറ്റർ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
Story Highlights – chathur mukham malayalam movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here