ശിവകാശി പടക്കനിർമ്മാണ ശാലയിൽ സ്ഫോടനം; അഞ്ച് മരണം

blast Sivakasi firecracker factory

ഒരു അപകടത്തിൻ്റെ ഞെട്ടൽ മാറുന്നതിനു മുൻപ് ശിവകാശിയിലെ മറ്റൊരു പടക്കനിർമ്മാണ ശാലയിൽ സ്ഫോടനം. സ്ഫോടനത്തിൽ അഞ്ച് പേർ മരണപ്പെട്ടു. ശിവകാശിയിലെ കലൈയർകുറിച്ചിയിലുള്ള പടക്കനിർമ്മാണശാലയിലാണ് സ്ഫോടനമുണ്ടായത്. നിരവധി തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഫെബ്രുവരി 12ന് ശിവകാശി പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് ഉച്ചയോടെയാണ് സാത്തൂരിലെ വിരുതനഗറിൽ പ്രവർത്തിച്ചിരുന്ന പടക്കനിർമാണശാലയിൽ വൻ പൊട്ടിത്തെറി നടന്നത്. പരുക്കേറ്റ 32 തൊഴിലാളികളിൽ 23 പേരും മരിച്ചു. ഏഴ് പേർ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. ശിവകാശിയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടും. മരിച്ചവരുടെ മൃതദേഹങ്ങൾ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം അടിയന്തിര ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Story Highlights – Five dead, several injured in blast at Sivakasi firecracker factory

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top