Advertisement

ഇടുക്കിയിൽ വൻ ലഹരിമരുന്ന് വേട്ട; ഒന്നരക്കോടിയുടെ ലഹരിമരുന്ന് പിടികൂടി

February 26, 2021
Google News 1 minute Read

ഇടുക്കി കുമിളിയിൽ വൻ ലഹരിമരുന്ന് വേട്ട. ഒന്നരക്കോടി രൂപയുടെ ലഹരിമരുന്നാണ് പിടികൂടിയത്. ഒരു കിലോ ഹാഷിഷ് ഓയിലും 25 കിലോ കഞ്ചാവും ഉൾപ്പെടെയാണ് പിടിച്ചെടുത്തത്.

അതിർത്തിയിലേക്ക് കടത്തുന്ന ലഹരിമരുന്നുകളെ കുറിച്ച് സ്‌പെഷ്യൽ സ്‌ക്വാഡ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കുമളിയിൽ നിന്ന് വൻ ലഹരിമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കട്ടപ്പന സ്വദേശികളെ കസ്റ്റഡിയിൽ എടുത്തു. റെനി, പ്രദീപ്, മഹേഷ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.

Story Highlights – drugs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here