Advertisement

‘എമ്മ വാട്സൺ അഭിനയം മതിയാക്കുന്നില്ല’; വാർത്തകൾ തള്ളി മാനേജർ

February 26, 2021
Google News 2 minutes Read
Emma Watson retiring acting

ബോളിവുഡ് നടി എമ്മ വാട്സൺ അഭിനയം മതിയാക്കുന്നു എന്ന വാർത്തകളോട് പ്രതികരിച്ച് താരത്തിൻ്റെ മാനേജർ ജേസൺ വെയിൻബെർഗ്. എമ്മയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ നിർജീവമാകുമെന്നും കരിയർ അങ്ങനെയാവില്ലെന്നുമാണ് മാനേജറുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് എമ്മ അഭിനയം നിർത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

പ്രതിശ്രുതവരൻ ലിയോ റോബിൻടണൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് താരം സിനിമാ അഭിനയം മതിയാക്കിയത് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇനി പുതിയ റോളുകളൊന്നും സ്വീകരിക്കുന്നില്ല എന്ന് എമ്മ പറഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എമ്മയുടെ ഏജൻ്റ് ഡെയിലി മെയിലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

Read Also : എമ്മ വാട്സൺ അഭിനയം മതിയാക്കിയെന്ന് റിപ്പോർട്ട്

ഹാരി പോട്ടർ സിനിമാ പരമ്പരയിലൂടെ ബാലനടിയായി അഭിനയം തുടങ്ങിയ ആളാണ് 30 വയസ്സുകാരിയായ എമ്മ. ദി പെർക്സ് ഓഫ് ബീയിങ് വാൾഫ്ലവർ, നോവാഹ്, ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ എമ്മ അഭിനയിച്ചിട്ടുണ്ട്. ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്ത ലിറ്റിൽ വുമൺ എന്ന ചിത്രത്തിലാണ് എമ്മ അവസാനമായി അഭിനയിച്ചത്. ഒരു ആക്ടിവിസ്റ്റ് കൂടിയായിരുന്ന എമ്മ 2014ൽ യുഎൻ വിമൻ ഗുഡ്‌വിൽ അംബാസിഡർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Story Highlights – Emma Watson is not retiring from acting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here