എമ്മ വാട്സൺ അഭിനയം മതിയാക്കിയെന്ന് റിപ്പോർട്ട്
ഹോളിവുഡ് അഭിനേത്രി എമ്മ വാട്സൺ അഭിനയം നിർത്തിയെന്ന് റിപ്പോർട്ട്. പ്രതിശ്രുതവരൻ ലിയോ റോബിൻടണൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് താരം സിനിമാ അഭിനയം മതിയാക്കിയത്. ഇനി പുതിയ റോളുകളൊന്നും സ്വീകരിക്കുന്നില്ല എന്ന് എമ്മ പറഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്ത ലിറ്റിൽ വുമൺ എന്ന ചിത്രത്തിലാണ് എമ്മ അവസാനമായി അഭിനയിച്ചത്.
എമ്മയുടെ ഏജൻ്റ് ഡെയിലി മെയിലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
ഹാരി പോട്ടർ സിനിമാ പരമ്പരയിലൂടെ ബാലനടിയായി അഭിനയം തുടങ്ങിയ ആളാണ് 30 വയസ്സുകാരിയായ എമ്മ. ദി പെർക്സ് ഓഫ് ബീയിങ് വാൾഫ്ലവർ, നോവാഹ്, ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ എമ്മ അഭിനയിച്ചിട്ടുണ്ട്. ഒരു ആക്ടിവിസ്റ്റ് കൂടിയായിരുന്ന എമ്മ 2014ൽ യുഎൻ വിമൻ ഗുഡ്‌വിൽ അംബാസിഡർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Story Highlights – Emma Watson has reportedly retired from acting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here