യുഡിഎഫ് ശിഥിലമാകും; എൽഡിഎഫ് മികച്ച വിജയം നേടും : എ വിജയരാഘവൻ

udf will be destroyed says a vijayaraghavan

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ദയനീയ പരാജയമായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.

യുഡിഎഫ് ശിഥിലമാകുമെന്നും എന്തടിസ്ഥാനത്തിലാണ് 90 സീറ്റ് നേടുമെന്ന് യുഡിഎഫ് പറയുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു. എൻസിപി സീറ്റ് വിഭജനത്തിൽ ആശങ്ക ഇല്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

ഇടതുപക്ഷ മുന്നേറ്റത്തെ തകർക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു പല ശ്രമങ്ങളും നടന്നുവെന്നും കേരള സർക്കാരിന്റെ കൈകൾ ശുദ്ധമാണെന്നും വിജയരാഘവൻ പറഞ്ഞു. കേരളത്തിൽ കാലു മാറ്റി സർക്കാർ ഉണ്ടാക്കാം എന്നു ബിജെപി കരുതേണ്ടെന്നും വിജയരാഘവൻ പറഞ്ഞു.

Story Highlights – udf will be destroyed says a vijayaraghavan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top